യു.എസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു

യു.എസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു
യു.എസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു. നാലുപേരെയാണ് ഇയാള്‍ ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ അവസ്ഥയെന്താണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ സിനഗോഗില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ ആളുകളെ ബന്ദികളാക്കിയത്. യു.എസില്‍ തടവില്‍ കഴിയുന്ന പാക് ന്യൂറോ സയിന്റിസ്റ്റ് ആഫിയ സിദ്ദീഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ആളുകളെ ബന്ദിയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Other News in this category4malayalees Recommends