യുഎസ് മനുഷ്യാവകാശം നിഷേധിക്കുന്ന കൂടുതല്‍ ഇറാന്‍കാര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നു; ഹിജാബ് ധരിക്കാത്തതിന് കസ്റ്റഡിയില്‍ മരിച്ച മാഷാ അമിനിയുടെ ചരമവാര്‍ഷികം പ്രമാണിച്ച് കടുത്ത നീക്കവുമായി യുഎസ്; ഇറാനും യുഎസും തമ്മിലുള്ള ഉരസല്‍ വര്‍ധിക്കും

യുഎസ് മനുഷ്യാവകാശം നിഷേധിക്കുന്ന കൂടുതല്‍ ഇറാന്‍കാര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നു; ഹിജാബ് ധരിക്കാത്തതിന് കസ്റ്റഡിയില്‍ മരിച്ച മാഷാ അമിനിയുടെ ചരമവാര്‍ഷികം പ്രമാണിച്ച് കടുത്ത നീക്കവുമായി യുഎസ്;  ഇറാനും യുഎസും തമ്മിലുള്ള ഉരസല്‍ വര്‍ധിക്കും
യുഎസ് കൂടുതല്‍ ഇറാന്‍കാര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഹിജാബ് തെറ്റായി ധരിച്ചുവെന്ന പേരില്‍ ഇറാനിലെ പോലീസ് കസ്റ്റഡിയില്‍ വച്ച് മരിച്ച മാഷാ അമിനി എന്ന യുവതിയുടെ ചരമവാര്‍ഷികം പ്രമാണിച്ചാണ് രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ഉത്തരവാദികളായ കൂടുതല്‍ പേര്‍ക്ക് മേല്‍ യുഎസ് ഉപരോധം ചുമത്താനൊരുങ്ങുന്നത്.ഇറാനില്‍ മനുഷ്യാവകാശം നിഷേധിക്കുന്ന കൂടുതല്‍ പേര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യുഎസ് തീരുമാനിച്ച കാര്യം വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറാനിലെ സദാചാര പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ മരിച്ച അമിനിയുടെ ചരമവാര്‍ഷികം പ്രമാണിച്ചാണിത്തരം ഉപരോധങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ എങ്ങനെയാണ് ശിരോവസ്ത്രം ധരിക്കേണ്ടതെന്ന നിയമം ലംഘിച്ചുവെന്ന പേരിലായിരുന്നു 22 കാരിയായ അമിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കസ്റ്റഡിയിലായി മൂന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു അമിനി മരിച്ചത്.

അവരുടെ മരണത്തെ തുടര്‍ന്ന് ഇറാനിലെ നിരവധി സിറ്റികളില്‍ കടുത്ത പ്രതിഷേധവുമായി യുവതികളടക്കമുള്ള നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ചില സ്ത്രീകള്‍ ഇസ്ലാമിക് രീതിയിലുളള വസ്ത്രങ്ങള്‍ ധരിക്കാതെ ശരീരം പ്രദര്‍ശിപ്പിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു. ഇത്തരം ഭരണകൂട പ്രതിഷേധങ്ങളെ അന്ന് ഇറാന്‍ ഗവണ്‍മെന്റ് ശക്തമായി അടിച്ചമര്‍ത്തുകയും ഇതിന് പിന്നില്‍ വിദേശ ഇടപെടലാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.അമിനിയുടെ മരണവുമായി ബന്ധമുള്ള 29 പേര്‍ക്കും സംഘടനകള്‍ക്കും മേല്‍ യുഎസ് ഉപരോധം ചുമത്തിയതായി ട്രഷറി ഓഫീസ് ഓഫ് ഫോറിന്‍ അസെറ്റ്‌സ് കണ്‍ട്രോള്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends