പൊലീസ് വെടിവച്ച് കൊന്നതു സഹായം തേടിയെത്തിയ 15 കാരിയെ ; ദൃശ്യം പുറത്തുവന്നതോടെ വിമര്‍ശനം

പൊലീസ് വെടിവച്ച് കൊന്നതു സഹായം തേടിയെത്തിയ 15 കാരിയെ ; ദൃശ്യം പുറത്തുവന്നതോടെ വിമര്‍ശനം
തട്ടിക്കൊണ്ടുപോയ പിതാവില്‍ നിന്നു രക്ഷപ്പെടാന്‍ പൊലീസിന്റെ സഹായം തേടിയ 15 കാരി പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റുമരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്. 2022 സെപ്തംബറിലായിരുന്നു സംഭവം. വേര്‍പിരിഞ്ഞ ഭാര്യ ട്രേസി മാര്‍ട്ടിനെസിനെ കൊലപ്പെടുത്തിയ ശേഷം സവന്നയെ പിതാവ് ആന്റണി ജോണ്‍ ഗ്രാസിയാനോ തട്ടിക്കൊണ്ടുപോയി. ആന്റണിയുടെ കാര്‍ പൊലീസ് തടഞ്ഞപ്പോള്‍ അതില്‍നിന്നിറങ്ങി പൊലീസിന്റെ അടുത്തേക്കെത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ സവന്നയെ വെടിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ആക്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ഇതു തെറ്റാണെന്നും സവന്ന നിരായുധയായിരുന്നുവെന്നും തെളിയിക്കുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതു പുറത്തുവിടാന്‍ പൊലീസ് വിസമ്മതിച്ചിരുന്നു. പക്ഷെ കാലിഫോര്‍ണിയ പബ്ലിക് റെക്കോര്‍ഡ്‌സ് ആക്ട് പ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വീഡിയോ പുറത്തുവിട്ടത്. പൊലീസ് പകര്‍ത്തിയ ഹെലികോപ്ടര്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തില്‍ വന്‍ പ്രതിഷേധമുയരുകയാണ്.


Other News in this category4malayalees Recommends