14കാരി ചമഞ്ഞ് കൗമാരക്കാരായ ആണ്‍കുട്ടികളുമായി ലൈംഗികബന്ധം; യുവതിക്കെതിരെ കൂടുതല്‍ കുട്ടികള്‍ രംഗത്ത് ; 23 കാരി പിടിയില്‍

14കാരി ചമഞ്ഞ് കൗമാരക്കാരായ ആണ്‍കുട്ടികളുമായി ലൈംഗികബന്ധം; യുവതിക്കെതിരെ കൂടുതല്‍ കുട്ടികള്‍ രംഗത്ത് ; 23 കാരി പിടിയില്‍
14 വയസ്സുള്ള പെണ്‍കുട്ടി ചമഞ്ഞ 23 കാരി പിടിയില്‍. കൗമാരക്കാരായ ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിനായാണ് യുവതി പ്രായം കുറച്ച് പറഞ്ഞതെന്ന് പൊലീസ് പറയുന്നു. അലീസ ആന്‍ സിംഗര്‍ എന്ന യുവതിയെ ആണ് അമേരിക്കയിലെ ടാമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്‌ലോറിഡയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായപരിധി 18 ആണ്.

അലീസ കഴിഞ്ഞ വര്‍ഷം നവംബറില്‍ അറസ്റ്റിലായിരുന്നു. ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇത്. കൂടുതല്‍ കുട്ടികള്‍ അലീസയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. മുതിര്‍ന്നയാള്‍ കുട്ടികളെ മുതലെടുക്കുന്നതും ഇരകളാക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവന്ന് ടാമ്പ പൊലീസ് പ്രതികരിച്ചു. അലീസ മറ്റ് ഏതെങ്കിലും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ധൈര്യമായി രംഗത്ത് വരണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. അലീസയെ പോലുള്ളവര്‍ മറ്റുള്ളവരെ ഇരകളാക്കാതിരിക്കാന്‍ ധൈര്യപൂര്‍വം രംഗത്തു വരണമെന്നാണ് ടാമ്പാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ലീ ബെര്‍കാവ് ആവശ്യപ്പെട്ടത്.

കൗമാരാക്കാരായ ആണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താനാണ് അലീസ 14 വയസ്സുള്ള പെണ്‍കുട്ടി ചമഞ്ഞതെന്ന് പൊലീസ് പറയുന്നു. ഒരു ആണ്‍കുട്ടിയുമായി പല തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ട അലീസ, സ്‌നാപ്ചാറ്റിലൂടെ നിരവധി കുട്ടികള്‍ക്ക് ആ വീഡിയോ അയച്ചെന്നും പൊലീസ് അറിയിച്ചു. ഓണ്‍ലൈനിലൂടെയാണ് അലീസ ആണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. അലീസയുടെ ആദ്യത്തെ ഇര 15 വയസ്സില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടിയായിരുന്നു. അലീസ ലക്ഷ്യമിട്ട എല്ലാ ആണ്‍കുട്ടികളുടെയും പ്രായം 12 നും 15 നും ഇടയിലായിരുന്നുലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി സുസി ലോപ്പസ് പറഞ്ഞു.

11 കേസുകളാണ് അലീസയ്‌ക്കെതിരെയുള്ളത്. പീഡനം, ഓണ്‍ലൈനില്‍ ലൈംഗികോപദ്രവം, കുട്ടികളുടെ അശ്ലീല ദൃശ്യം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തിങ്കളാഴ്ച പ്രീട്രയല്‍ ഹിയറിംഗിനായി അലീസയെ കോടതിയില്‍ ഹാജരാക്കും.

Other News in this category4malayalees Recommends