യുഎസിലെത്തുന്ന കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളില്‍

യുഎസിലെത്തുന്ന കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളില്‍
യുഎസില്‍ കുടിയേറിയ വിദേശികളുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാലു സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ വിദേശീയരുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായി യുഎസ് സെന്‍സസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ പകുതിയും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരാണ്.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കുടിയേറ്റം ഒരു പ്രധാന പ്രശ്‌നമായി മാറിയതിനാലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബ്യൂറോയുടെ അമേരിക്കന്‍ കമ്യൂണിറ്റി സര്‍വേയുടെ കണക്കുകള്‍ പ്രകാരം 2022 ല്‍ വിദേശികളുടെ ജനസംഖ്യ 46.2 ദശലക്ഷമായി കണക്കാക്കപ്പെടുന്നു. യുഎസ് ജനസംഖ്യ ഏതാണ്ട് 14 ശതമാനമാണിത്.

Other News in this category4malayalees Recommends