പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

അമേരിക്ക ഈ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല, എന്നാല്‍ പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കാനും സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനും ഇന്ത്യയേയും പാക്കിസ്ഥാനേയും ഞങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നു, യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. സിഖ് വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുനെ അമേരിക്കന്‍ മണ്ണില്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ പേരില്‍ ഇന്ത്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതേ കുറിച്ച് തുറന്നു സംസാരിക്കാനാവില്ലെന്നായിരുന്നു മില്ലറുടെ മറുപടി.

ഉത്തരാഖണ്ഡില്‍ റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് തീവ്രവാദം കാരണമുണ്ടാകുന്ന വേദനകള്‍ സഹിക്കാന്‍ പുതിയ ഇന്ത്യ തയ്യാറാവില്ലെന്നും ഇത്തരത്തില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നവരെ ഇന്ത്യ ഒരുപാഠം പഠിപ്പിക്കുമെന്നും മോദി പ്രസ്താവിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തീവ്രവാദ ആക്രമണത്തിനെതിരെ ഇന്ത്യ നിശബ്ദമായിരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരുന്നു. ,ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും ആക്രമിക്കും. ഒരാളെപ്പോലും വെറുതെ വിടില്ല, ഇന്ത്യയ്ക്കകത്തുവെച്ചുതന്നെ അവരെ വകവരുത്തും വേണ്ടിവന്നാല്‍ പുറത്തുവച്ചും, എന്നായിരുന്നു രാജ്‌നാഥ്‌സിങ്ങിന്റെ പ്രതികരണം.

Other News in this category4malayalees Recommends