ക്യൂബെക്ക് അതിന്റെ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം അപേക്ഷകള്‍ തള്ളുന്നതിന് കൂച്ചുവിലങ്ങിട്ട് കോടതി; തളളാനൊരുങ്ങിയ 18,000 അപേക്ഷകള്‍ പ്രൊസസ് ചെയ്യണമെന്ന് ക്യുബെക്ക് സുപ്പീരിയര്‍ കോടതി; ആശ്വാസത്തോടെ സ്വാഗതം ചെയ്ത് ഇമിഗ്രേഷന്‍ ലോയര്‍മാര്‍

ക്യൂബെക്ക് അതിന്റെ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം അപേക്ഷകള്‍ തള്ളുന്നതിന് കൂച്ചുവിലങ്ങിട്ട് കോടതി; തളളാനൊരുങ്ങിയ 18,000 അപേക്ഷകള്‍ പ്രൊസസ് ചെയ്യണമെന്ന് ക്യുബെക്ക് സുപ്പീരിയര്‍ കോടതി; ആശ്വാസത്തോടെ സ്വാഗതം ചെയ്ത് ഇമിഗ്രേഷന്‍ ലോയര്‍മാര്‍
ക്യൂബെക്ക് അതിന്റെ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നത് തുടരണമെന്ന നിര്‍ണായകമായ ഉത്തരവിറക്കി ക്യൂബെക്ക് ജഡ്ജ് രംഗത്തെത്തി.ക്യൂബെക്ക് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജാണ് ഇത് സംബന്ധിച്ച നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കാതെ കെട്ടിക്കിടക്കുന്ന ഏതാണ്ട് 18,000ത്തോളം അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നത് തുടരണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഈ പ്രോഗ്രാം റദ്ദാക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാരിന്റെ നടപടിയാണ് കോടതി വിലങ്ങിട്ടിരിക്കുന്നത്.ഇത്തരത്തില്‍ അപേക്ഷകള്‍ പരിഗണിക്കാതെ ഇട്ടിരിക്കുന്ന നടപടി നിയമലംഘനമാണെന്ന ഇമിഗ്രേഷന്‍ ലോയര്‍ ഗ്രൂപ്പിന്റെ വാദത്തെ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് ഫ്രെഡറിക് ബാച്ചാന്‍ഡ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് പ്രകാരം സര്‍ക്കാരിന്റെ നടപടിക്ക് 10 ദിവസത്തെ താല്‍ക്കാലിക ഇഞ്ചക്ഷനാണ് നിലവില്‍ വന്നിരിക്കുന്നത്.

ഇത്തരത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവരെ കടുത്ത രീതിയില്‍ ബാധിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു ഇമിഗ്രേഷന്‍ ലോയര്‍മാര്‍ വാദിച്ചിരുന്നത്.2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിക്കാനായിരുന്നു ക്യൂബെക്കിലെ കോലി,ന്‍ അവെനിര്‍ ക്യൂബെക്ക് ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നത്.ഫെബ്രുവരി ഏഴിനായിരുന്നു ഗവണ്‍മെന്റ് ഇത് സംബന്ധിച്ച നിയമം മേശപ്പുറത്ത് വച്ചിരുന്നത്.ബില്‍ 9 എന്നാണീ നിയമം അറിയപ്പെടുന്നത്. ഈ നിരോധന ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.

Other News in this category



4malayalees Recommends