കാനഡയില്‍ വിദേശികളായ കെയര്‍ഗിവര്‍മാര്‍ക്ക് പിആര്‍ നേടാന്‍ വീണ്ടും അവസരം; മാര്‍ച്ച് നാല് മുതല്‍ ജൂണ്‍ നാല് വരെ പുതിയ ഇന്ററിം പാത്ത്‌വേ വരുന്നു;2014 നവംബര്‍ 30ന് ശേഷം ഇവിടെയെത്തിയ കെയര്‍ഗിവര്‍മാര്‍ക്ക് പെര്‍മനന്റ് റെസിഡന്റുമാരാകാം

കാനഡയില്‍ വിദേശികളായ കെയര്‍ഗിവര്‍മാര്‍ക്ക് പിആര്‍ നേടാന്‍ വീണ്ടും അവസരം; മാര്‍ച്ച് നാല് മുതല്‍ ജൂണ്‍ നാല് വരെ പുതിയ ഇന്ററിം പാത്ത്‌വേ വരുന്നു;2014 നവംബര്‍ 30ന് ശേഷം ഇവിടെയെത്തിയ കെയര്‍ഗിവര്‍മാര്‍ക്ക് പെര്‍മനന്റ് റെസിഡന്റുമാരാകാം
2014 നവംബര്‍ 30ന് ശേഷം കാനഡയിലേക്ക് വന്നവരും വിദേശികളുമായ കെയര്‍ഗിവര്‍മാര്‍ക്ക് നാളിതുവരെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത്തരക്കാര്‍ നിരാശപ്പെടേണ്ടതില്ല. അവര്‍ക്കിതാ ഇപ്പോള്‍ പിആര്‍ നേടുന്നതിന് മറ്റൊരു അവസരം സമാഗതമായിരിക്കുന്നു. 2019 മാര്‍ച്ച് 4ന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഇന്റെറിം പാത്ത് വേ യാണിതിന് അവസരമൊരുക്കുന്നത്. ഇത് ഈ വര്‍ഷം ജൂണ്‍ നാല് വരെ നിലനില്‍ക്കുകയും ചെയ്യും.

ഫെബ്രുവരി 23നായിരുന്നു ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഈ ടെംപററി പാത്ത് വേ ആദ്യമായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ രണ്ട് ഇംപ്രൂവ്ഡ് ഫൈവ് ഇയര്‍ പൈലറ്റ് പ്രോഗ്രാമുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിലൂടെ കാനഡയില്‍ ജോലി ചെയ്യുന്നവരും ഇവിടെ ജീവിക്കുന്നവരുമായ കെയര്‍ഗിവര്‍മാരുടെ പങ്കാളികള്‍ക്കും ആശ്രിതരായ കുട്ടികള്‍ക്കും രണ്ട് വര്‍ഷത്തിന് ശേഷം പിആറിനുള്ള ഡയറക്ട് പാത്ത ്‌വേയാണ് ലഭിക്കാന്‍ പോകുന്നത്.

കെയര്‍ഗിവര്‍മാര്‍ക്ക് ഇന്ററിം പാത്ത് വേ

കാനഡയില്‍ വര്‍ക്ക് എക്‌സ്പീരിയന്‍ നേടിയ കെയര്‍ഗിവര്‍മാര്‍ക്കുള്ളതാണ് മൂന്ന് മാസത്തെ ഇന്ററിം പാത്ത് വേ. 2014 നവംബര്‍ 30 മുതല്‍ ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ അല്ലെങ്കില്‍ ഇവ രണ്ടും കാനഡയിലെ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലൂടെ നിര്‍വഹിക്കുന്നവര്‍ക്കാണ് ഇതിനുള്ള അവസരമൊരുങ്ങുന്നത്. വര്‍ക്ക് എക്‌സ്പീരിയന്‍സ് ഇനീഷ്യല്‍ ഡിസ്‌ക്രിപ്ഷന്‍, കാനഡയിലെ നാഷണല്‍ ഒക്യുപേഷനല്‍ ക്ലാസിഫിക്കേഷന്‍(എന്‍ഒസി) ഗ്രൂപ്പ് 4411,4412 എന്നിവയുമായി പൊരുത്തപ്പെടുന്നതായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇതിന് പുറമെ മറ്റ് ചില മാനദണ്ഡങ്ങള്‍ കൂടി പാലിക്കുന്നവര്‍ക്കാണ് ഇതിനുള്ള അവസരം ലഭിക്കുന്നത്.

Other News in this category



4malayalees Recommends