ക്യൂബെക്കില്‍ കഴിയുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ക്യൂബെക്ക് ഗവണ്‍മെന്റ് ;ടെംപററി പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന 3700 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ഗുണമാകും

ക്യൂബെക്കില്‍ കഴിയുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ക്യൂബെക്ക് ഗവണ്‍മെന്റ് ;ടെംപററി പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന 3700 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ഗുണമാകും
പ്രവിശ്യയില്‍ നിലവില്‍ കഴിയുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ക്യൂബെക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. പ്രവിശ്യയില്‍ ടെംപററി പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന 3700 സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ക്യൂബെക്ക് പ്രീമിയറായ ഫ്രാന്‍കോയിസ് ലീഗൗല്‍റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

പരിഗണിക്കാതെ കിടക്കുന്ന 18,000 സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകള്‍ തള്ളാനുള്ള ലീഗൗല്‍റ്റിന്റെ കോലിഷന്‍ അവെനിര്‍ ക്യൂബെക്ക് (സിഎക്യു) ഗവണ്‍മെന്റിന്റെ നീക്കം തടസപ്പെടുത്തിക്കൊണ്ട് ക്യൂബെക്ക് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് ഈ ആഴ്ച ആദ്യം ഒരു 10 ദിവസത്തെ ഇഞ്ചെക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ച് ദിവസങ്ങള്‍ തികയുന്നതിന് മുമ്പാണ് പ്രീമിയര്‍ പുതിയ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പരിഗണിക്കാതെ കിടക്കുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകള്‍ പരിഗണിക്കുന്നത് തുടരണമെന്നാണ് ജഡ്ജ് ഉത്തരവിട്ടിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് ക്യൂബെക്ക് ഇമിഗ്രേഷന്‍ ലോയര്‍മാരുടെ റിക്വസ്റ്റിനെ തുടര്‍ന്നാണ് ഈ ഇഞ്ചക്ഷന്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.ഇത്തരത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവരെ കടുത്ത രീതിയില്‍ ബാധിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു ഇമിഗ്രേഷന്‍ ലോയര്‍മാര്‍ വാദിച്ചിരുന്നത്.

2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിക്കാനായിരുന്നു ക്യൂബെക്കിലെ കോലി,ന്‍ അവെനിര്‍ ക്യൂബെക്ക് ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നത്.ഫെബ്രുവരി ഏഴിനായിരുന്നു ഗവണ്‍മെന്റ് ഇത് സംബന്ധിച്ച നിയമം മേശപ്പുറത്ത് വച്ചിരുന്നത്.ബില്‍ 9 എന്നാണീ നിയമം അറിയപ്പെടുന്നത്. ഈ നിരോധന ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ കോടതി ഇതിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.




Other News in this category



4malayalees Recommends