ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 19 എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചു; പ്രവിശ്യയില്‍ ബിസിനസ് ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പ്രോഗ്രാം; തെരഞ്ഞെടുപ്പ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 19 എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചു; പ്രവിശ്യയില്‍ ബിസിനസ് ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പ്രോഗ്രാം; തെരഞ്ഞെടുപ്പ്  പോയിന്റുകളുടെ അടിസ്ഥാനത്തില്‍

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 19 എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളോട് ഈ പ്രോഗ്രാമിലേക്ക് പൂര്‍ണമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്‍വൈറ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 27നാണ് ഇവര്‍ക്ക് ഇത് സംബന്ധിച്ച ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയ സ്‌കോര്‍ 108 എങ്കിലും നേടിയവര്‍ക്കാണ് ഇതിലേക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.


എല്ലാ എന്റര്‍പ്രണര്‍ ഉദ്യോഗാര്‍ത്ഥികളും ആദ്യ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയും ബിസി പിഎന്‍പിയുടെ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ സിസ്റ്റമായ ബിസിപിഎന്‍പി ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിക്കുകയുമാണ് ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള എന്റര്‍പ്രണര്‍ ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷനായി ഒരു ചെറിയ ബിസിനസ് കണ്‍സപ്റ്റ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കുകയും തിരിച്ച് കിട്ടാത്ത ഫീസായ 300 കനേഡിയന്‍ ഡോളര്‍ അടയ്ക്കുകയും വേണം.

ബിസി പിഎന്‍പി എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍ രജിസ്ട്രന്റുകള്‍ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി പോയിന്റുകള്‍ നല്‍കുന്നുണ്ട്. ബിസിനസ് ഓണര്‍ഷിപ്പ്/ സീനിയര്‍ മാനേജ്‌മെന്റ് എക്‌സ്പീരിയന്‍സ്, പഴ്‌സണല്‍ നെറ്റ് വര്‍ത്ത്, അഡാപ്റ്റബിലിറ്റി എന്നിവ അവയില്‍ ചില ഘടകങ്ങളാണ്. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന ബിസിനസ് കണ്‍സപ്റ്റിനുള്ള സ്‌കോറിംഗ് ബിസി പിഎന്‍പി രജിസ്ട്രര്‍ ചെയ്ത് ആറാഴ്ചക്കകം രജിസ്ട്രര്‍ ചെയ്യുന്നതാണ്. ഇത് പ്രകാരം പരമാവധി ലഭിക്കുന്ന സ്‌കോര്‍ 200 ആണ്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോറുകള്‍ നേടുന്നവരെയാണ് ബിസിപിഎന്‍പി കാലാകാലങ്ങളില്‍ നടത്തുന്ന ഡ്രോകളിലൂടെ എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍ സ്ട്രീമിലേക്ക് അപേക്ഷിക്കാന്‍ ക്ഷണിക്കുന്നത്.

Other News in this category



4malayalees Recommends