ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യന്‍ നോമിനേഷനിലേക്ക് 36 സ്‌കില്‍ഡ് വര്‍ക്കര്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് ടെക്ക് പൈലറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പിആറിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കി; 29 ടെക്‌നോളജി ഒക്യുപേഷനുകളിലൊന്നില്‍ ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യന്‍ നോമിനേഷനിലേക്ക് 36 സ്‌കില്‍ഡ് വര്‍ക്കര്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് ടെക്ക് പൈലറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പിആറിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കി; 29 ടെക്‌നോളജി ഒക്യുപേഷനുകളിലൊന്നില്‍ ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന
36 സ്‌കില്‍ഡ് വര്‍ക്കര്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് ടെക്ക് പൈലറ്റ് ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ബ്രിട്ടീഷ് കൊളംബിയ അതിന്റെ പ്രൊവിന്‍ഷ്യന്‍ നോമിനേഷനിലേക്ക് ക്ഷണിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് ഇവര്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദി ബിസി പിഎന്‍പി ടെക്ക് പൈലറ്റ് ആഴ്ച തോറും ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യുന്നുണ്ട്. ഈ പ്രോഗ്രാം മുഖാന്തിരം മുന്‍ഗണനയേകിയിരിക്കുന്ന 29 ടെക്‌നോളജി ഒക്യുപേഷനുകളിലൊന്നില്‍ സാധുതയുള്ള ജോബ് ഓഫറുളളവര്‍ക്കാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത്.

ഏറ്റവും പുതിയ ഡ്രോയില്‍ എക്‌സ്പ്രസ് എന്‍ട്രി ബിസി(ഇഇബിസി), സ്‌കില്‍സ് ഇമിഗ്രേഷന്‍ സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികളെ ഇന്‍വൈറ്റ് ചെയ്തിരുന്നു.ആദ്യപടിയെന്ന നിലയില്‍ ഇന്‍വിറ്റേഷന്‍ ലഭിച്ച എല്ലാ അപേക്ഷകരും ആദ്യമായി ചെയ്യേണ്ടത് ബിസി പിഎന്‍പി സ്‌കില്‍സ് ഇമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന് കീഴില്‍ ഒരു പ്രൊഫൈല്‍ രജിസ്ട്രര്‍ ചെയ്യണം.ഗവണ്‍മെന്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി 600 പോയിന്റുകള്‍ അനുവദിക്കുന്നതാണ്.

അവരുടെ ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി കോംപ്രഹെന്‍സീവ് റാങ്കിംഗ് സിറ്റം അനുസരിച്ചാമീ പോയിന്റുകള്‍ അനുവദിക്കുന്നത്.പ്രവിശ്യയിലെ ടാലന്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായിട്ടാണ് ബിസിപിഎന്‍പി ടെക് പൈലറ്റ് ഡ്രോകള്‍ നടത്തുന്നത്.ഫോറിന്‍ വര്‍ക്കേസിനും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും ഫാസ്റ്റ് ട്രാക്ക്ഡ് , പെര്‍മനന്റ് പാത്ത് വേ പ്രദാനം ചെയ്താണിത് പ്രാവര്‍ത്തികമാക്കുന്നത്.മറ്റ് ബിസിപിഎന്‍പി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി ടെക് പൈലറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫുള്‍ ടൈം ജോബ് ഓഫര്‍ ആവശ്യമില്ല.ഇത് പ്രകാരം ഇവര്‍ ഒരു വര്‍ഷത്തിനകം ഒരു ജോബ് ഓഫര്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയാല്‍ മതിയാകും.


Other News in this category



4malayalees Recommends