ക്യൂന്സ്ലാന്ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്. ക്യൂന്‍സ്ലാന്‍ഡിന്റെ ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി. ഇതിനെ തുടര്‍ന്ന് ഈ ഒക്യുപേഷനുകളിലേക്ക് ഇനി ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്യുന്നതല്ല.
261111- ഐസിടി ബിസിനസ് അനലിസ്റ്റ്, 233213- ക്വാണ്ടിറ്റി സര്‍വേയര്‍, 133111 കണ്‍സ്ട്രക്ഷന്‍ പ്രൊജക്ട് മാനേജര്‍, 225113-മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് എന്നീ ഒക്യുപേഷനുകളാണ് ലിസ്റ്റില്‍ നിന്നും ഇത് പ്രകാരം നീക്കിയിരിക്കുന്നത്. ഈ ഒക്യുപേഷുകളിലേക്ക് പുതിയ ഇന്‍വിറ്റേഷനുകള്‍ ആവശ്യപ്പെടില്ലെന്നാണ് ദി ബിസിനസ് ആന്‍ഡ് സ്കില്‍ഡ് മൈഗ്രേഷന്‍ ക്യൂന്സ്ലാന്ഡ് അതിന്റെ വെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. അപേക്ഷിച്ചവര്‍ക്ക് സമയത്തിന് പ്രതികരണം ലഭിച്ചില്ലെങ്കില്‍ ഈ ഒക്യുപേഷനുകള്‍ ഭാവിയില്‍ തുറക്കുമ്പോള്‍ വീണ്ടും പരിഗണിക്കുന്നതായിരിക്കും.
ക്യൂന്സ്ലാന്ഡ് അതിന്റെ ഓഫ്ഷോര്‍ ക്യുഎസ്ഒഎല് ലിസ്റ്റില്‍ നിന്നും മറ്റ് രണ്ട് ഒക്യുപേഷനുകളും നീക്കം ചെയ്തിട്ടുണ്ട്. 232511-ഇന്‍ീരിയര്‍ ഡിസൈനര്‍, 224111-ആക്ച്വറി എന്നിവയാണാ ഒക്യുപേഷനുകള്‍. ഇത് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ ഈ ഒക്യുപേഷനുകള്‍ ക്യുഎസ്ഒഎല്ലില്‍ ലഭ്യമല്ലാതായിരിക്കുന്നത്. എന്നാല്‍ ഇവ ഓണ്‍ഷോര്‍ ക്യുഎസ്ഒഎല്ലില്‍ ലഭ്യമായിരിക്കും. ക്യൂന്‍സ്ലാന്‍ഡില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഒക്യുപേഷനുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രശ്മില്ല.