ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലെ എന്റര്‍പ്രണര്‍ സ്ട്രീമിലേക്കാവശ്യമായ ചുരുങ്ങിയ നിക്ഷേപത്തിലും നെറ്റ് വര്‍ത്ത് പരിധിയിലും ഇളവുകള്‍; ഇന്‍ ഡിമാന്റ് സ്ട്രീമില്‍ എംപ്ലോയര്‍ ജോബ് ഓഫറിന് കീഴില്‍ കൂടുതല്‍ ഒക്യുപേഷനുകള്‍

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലെ എന്റര്‍പ്രണര്‍ സ്ട്രീമിലേക്കാവശ്യമായ ചുരുങ്ങിയ നിക്ഷേപത്തിലും നെറ്റ് വര്‍ത്ത് പരിധിയിലും ഇളവുകള്‍; ഇന്‍ ഡിമാന്റ് സ്ട്രീമില്‍  എംപ്ലോയര്‍ ജോബ് ഓഫറിന് കീഴില്‍ കൂടുതല്‍ ഒക്യുപേഷനുകള്‍
നിലവിലുള്ള ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലെ(ഒഐഎന്‍പി) രണ്ട് പ്രമുഖ സ്ട്രീമുകളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കി ഒന്റാറിയോ രംഗത്തെത്തി. ഇത് പ്രകാരം എന്റര്‍പ്രണര്‍ സ്ട്രീമിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ ചുരുങ്ങിയ നിക്ഷേപത്തിലും നെറ്റ് വര്‍ത്ത് പരിധിയിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്‍ ഡിമാന്റ് സ്ട്രീമില്‍ നിലവില്‍ എംപ്ലോയര്‍ ജോബ് ഓഫറിന് അര്‍ഹമായ ഏഴ് ഒക്യുപേഷനുകള്‍ക്കൊപ്പം പുതിയ ഒക്യുപേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

2019ലെ പ്രവിശ്യയിലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതും ഫോറിന്‍ ടെക് വര്‍ക്കേര്‍സിനുള്ളതുമായ പുതിയ സ്ട്രീമിനെക്കുറിച്ചോ അല്ലെങ്കില്‍ പുതിയ സ്മാളര്‍ കമ്മ്യൂണിറ്റീസ് പൈലറ്റിനെ കുറിച്ചോ ഒന്റാറിയോ വിശദവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഒഐഎന്‍പിയുടെ കോര്‍പറേറ്റ് സ്ട്രീം ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഒന്റാറിയോ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിന് പുറമെ ഒഐഎന്‍പിയുടെ ചില ജനകീയമായ ഇമിഗ്രേഷന്‍ പാത്ത് വേകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കാവശ്യമായ യോഗ്യതകളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും ഒന്ററാറിയോ പുറത്ത് വിട്ടിട്ടുണ്ട്.

എക്‌സ്പ്രസ് എന്‍ട്രിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഹ്യൂമന്‍ കാപിറ്റല്‍ പ്രിയോറിറ്റീസ്, ഫ്രഞ്ച് സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കില്‍ഡ് ട്രേഡ്‌സ് സ്ട്രീമുകള്‍ എന്നിവയാണ് ഈ പാത്ത് വേകളില്‍ ഉള്‍പ്പെടുന്ന ചിലത്. നിലവിലെ തൊഴില്‍ വിപണിയുടെയും തൊഴിലുടമകളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഒഐഎന്‍പിയെ മാറ്റിയെടുക്കുകയാണ് പുതിയ പൊളിച്ചെഴുത്തുകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഒഐഎന്‍പി പറയുന്നത്. ഈ വരുന്ന മേയ് 30ന് അവസാനിക്കുന്ന 45 ദിവസത്തെ പബ്ലിക്ക് കണ്‍സള്‍ട്ടേഷന് ശേഷം മാത്രമേ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ പ്രാവര്‍ത്തികമാവുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends