പണമില്ലാത്തതിനാല്‍ ലഞ്ച് സ്‌കിപ് ചെയ്തിട്ടുണ്ട് കാപ്പന്‍, അതും തീവ്രവാദ പരിശീലനമെന്ന് ക്രൂരമായി റിപ്പോര്‍ട്ട് ചെയ്യും; ജന്മഭൂമി വാര്‍ത്തക്ക് എതിരെ സിദ്ദീഖ് കാപ്പന്റെ ഭാര്യ

പണമില്ലാത്തതിനാല്‍ ലഞ്ച് സ്‌കിപ് ചെയ്തിട്ടുണ്ട് കാപ്പന്‍, അതും തീവ്രവാദ പരിശീലനമെന്ന് ക്രൂരമായി റിപ്പോര്‍ട്ട് ചെയ്യും; ജന്മഭൂമി വാര്‍ത്തക്ക് എതിരെ സിദ്ദീഖ് കാപ്പന്റെ ഭാര്യ
ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാന്‍ സിദ്ദീഖ് കാപ്പന്‍ സൗത്താഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നുള്ള ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാര്യ റൈഹാന സിദ്ദീഖ്. തുച്ഛമായ ശമ്പളത്തില്‍ ഓണ്‍ലൈന് വേണ്ടി പണിയെടുക്കുന്ന കാപ്പന്‍ എങ്ങനെ സൗത്താഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ പോയെന്നുമുള്ള തരത്തില്‍ ജന്മഭൂമിയും രണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വാര്‍ത്ത ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ റൈഹാന സിദ്ദീഖ് രംഗത്തെത്തിയത്.

തേജസ് പൂട്ടിയ ശേഷം ജോയിന്‍ചെയ്ത തല്‍സമയത്തില്‍ നിന്ന് ശമ്പളം മുടങ്ങിയതോടെ പണമില്ലാത്തതിനാല്‍ ലഞ്ച് സ്‌കിപ് ചെയ്തിട്ടുണ്ട് കാപ്പന്‍. പക്ഷേ തീവ്രവാദപരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള്‍ വായിക്കേണ്ടിവരുമെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാന്‍ Sidheeq Kappan സൗത്താഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും തുച്ഛമായ ശമ്പളത്തില്‍ ഓണ്‍ലൈന് വേണ്ടി പണിയെടുക്കുന്ന കാപ്പന്‍ പിന്നെ എങ്ങിനെ അവിടെ പോയെന്നുമുള്ള ചോദ്യം ഇന്ന് ജന്മഭൂമിയിലും പിന്നെ ഏതോ ഒന്ന് രണ്ട് പോര്‍ട്ടലുകളിലും കണ്ടു. വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പന്‍ (മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്. ഇപ്പോഴത്തെ കാപ്പന്റെ പ്രൊഫൈല്‍ പിക് തന്നെ വിക്കിപീഡിയയുടെ കാംപയിനുമായി ബന്ധപ്പെട്ടതാണ്).

അതിന് വേണ്ടി സൗത്താഫ്രിക്കയിലും മറ്റും പോയിട്ടുണ്ട്. ഡല്‍ഹിയിലെ പത്രക്കാരായ സുഹൃത്തുക്കളോട് കൂടി പറഞ്ഞ്, അത് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തായിരുന്നു യാത്ര. പതിവ് പോലെ INS ബില്‍ഡിങ്ങിന് സമീപത്തെ ഗുപ്തയുടെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ കാപ്പന്റെ സൗത്താഫ്രിക്കന്‍ യാത്രയും വിക്കിപീഡിയയും ഒക്കെ ആരോ ചര്‍ച്ചയ്ക്കിട്ടതായും ഓര്‍ക്കുന്നു. പോരാഞ്ഞ്, സമ്മേളനത്തിന്റെ കുറേ ഫോട്ടോകളും കാപ്പന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി 'രഹസ്യയാത്ര' പോയ ഒരാള്‍ ഇങ്ങനെ സോഷ്യല്‍മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് സംഘികള്‍ അല്ലാത്ത വേറെ ആരും വിശ്വസിക്കില്ല.

തേജസ് പൂട്ടിയ ശേഷം ജോയിന്‍ചെയ്ത തല്‍സമയത്തില്‍ നിന്ന് ശമ്പളം മുടങ്ങിയതോടെ പണമില്ലാത്തതിനാല്‍ ലഞ്ച് സ്‌കിപ് ചെയ്തിട്ടുണ്ട് കാപ്പന്‍. പക്ഷേ തീവ്രവാദപരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള്‍ വായിക്കേണ്ടിവരും.



Other News in this category



4malayalees Recommends