കെ റെയില്‍: ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട്, ചെലവുകള്‍ക്ക് 20.50 കോടി അനുവദിച്ചു ; കോണ്‍ഗ്രസ് ഉള്‍പ്പെടെ ശക്തമായി പ്രതിഷേധിച്ചും വഴങ്ങാതെ സര്‍ക്കാര്‍

കെ റെയില്‍: ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട്, ചെലവുകള്‍ക്ക് 20.50 കോടി അനുവദിച്ചു ; കോണ്‍ഗ്രസ് ഉള്‍പ്പെടെ ശക്തമായി പ്രതിഷേധിച്ചും വഴങ്ങാതെ സര്‍ക്കാര്‍
കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവുകള്‍ക്ക് 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കേണ്ടതിനാല്‍ കെ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.

പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍.

Other News in this category

4malayalees Recommends