പുതുവത്സര ദിനത്തില്‍ നല്‍കിയ കേക്ക് ഭാര്യ മുഖത്തെറിഞ്ഞു; ഭാര്യാ മാതാവിനോട് പ്രതികാരം തീര്‍ത്ത യുവാവ് അറസ്റ്റില്‍

പുതുവത്സര ദിനത്തില്‍ നല്‍കിയ കേക്ക് ഭാര്യ മുഖത്തെറിഞ്ഞു; ഭാര്യാ മാതാവിനോട് പ്രതികാരം തീര്‍ത്ത യുവാവ് അറസ്റ്റില്‍
പുതുവത്സര ദിനത്തില്‍ നല്‍കിയ കേക്ക് ഭാര്യ മുഖത്തെറിഞ്ഞതില്‍ പ്രതികാരമായി ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് വളയംകല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജനുവരി 1നാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് പിണങ്ങിപോയ ഭാര്യയ്ക്ക് ലിജിന്‍ കേക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിയുകയായിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് മഹിജയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വളയം പൊലീസ് അറസ്റ്റ് ചെയ്ത ലിജിനെ കോടതിയില്‍ ഹാജരാക്കും.

Other News in this category



4malayalees Recommends