കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞത് കൊണ്ട് പദ്ധതി ഇല്ലാതാകില്ല, ഇങ്ങനെ ചെയ്യുന്നവര്‍ ഒറ്റപ്പെടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞത് കൊണ്ട് പദ്ധതി ഇല്ലാതാകില്ല, ഇങ്ങനെ ചെയ്യുന്നവര്‍ ഒറ്റപ്പെടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞത് കൊണ്ട് പദ്ധതി ഇല്ലാതാകില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. വികസനത്തെ തടസപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും ഇത്തരം നടപടികളില്‍ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കണ്ണൂരിലെ മാടായിപ്പാറയിലാണ് കെ റെയില്‍ സര്‍വേക്കല്ല് പിഴുതുമാറ്റിയത്. പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലുള്ള മാടായിപ്പാറയിലാണ് കെ. റെയിലിന്റെ അഞ്ച് കല്ലുകള്‍ പിഴിതെറിഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ ശേഷമാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണമെന്ന് സി.പി.ഐ.എം ഇടുക്കി സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു എന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് കോടിയേരി പറഞ്ഞു. ആഭ്യന്തരത്തിന് പ്രത്യേക മന്ത്രി വേണമെന്ന ആവശ്യമുയര്‍ന്നില്ലെന്നും സമ്മേളനത്തില്‍ ഒരു പ്രതിനിധിയും ഇക്കാര്യം ആവശ്യപ്പെട്ടില്ലെന്നും കോടിയേരി പറഞ്ഞു. പൊലീസിനെതിരായ ഹൈക്കോടതി പരാമര്‍ശനങ്ങള്‍ പുതിയ കാര്യമല്ല. ഇടുക്കി സമ്മേളന വാര്‍ത്തകള്‍ വക്രീകരിച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.


Other News in this category



4malayalees Recommends