നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു ; നടപടി മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍

നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു ; നടപടി മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍
അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസില്‍ ഹാജരാകുകയായിരുന്നു. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാന്തയെ ജാമ്യത്തില്‍ വിട്ടു.

ശാന്തയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സ്ത്രീധന പ്രശ്‌നം ഉന്നയിച്ച് നിരന്തരം ശാന്തയും മകന്‍ ഉണ്ണിയും പ്രിയങ്കയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണി രാജന്‍ പി ദേവിനെ പൊലീസ് 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു.

2021 ഏപ്രില്‍ 13നായിരുന്നു നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരില്‍ ഉണ്ണി പ്രിയങ്കയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Other News in this category



4malayalees Recommends