ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളഞ്ഞ മുഴുവന്‍ കുട്ടികളേയും കണ്ടെത്തി ; ആണ്‍സുഹൃത്തുക്കളെ കാണാന്‍ നിലമ്പൂരിലെത്തി

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളഞ്ഞ മുഴുവന്‍ കുട്ടികളേയും കണ്ടെത്തി ; ആണ്‍സുഹൃത്തുക്കളെ കാണാന്‍ നിലമ്പൂരിലെത്തി
റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ ഏണി വെച്ച് വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബംഗളൂരുവില്‍ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി നാല് പേരെ നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്.

ഇവര്‍ നിലമ്പൂരിലെ ആണ്‍ സുഹൃത്തുക്കളെ കാണാന്‍ ഇന്ന് രാവിലെ ട്രെയിന്‍ മാര്‍ഗം എത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍മാര്‍ഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു കുട്ടികള്‍. ഇവര്‍ നിലമ്പൂരില്‍ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പോലീസാണ് കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടികളെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനായി പോലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെട്ടു. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബംഗളൂരുവിലെ ഹോട്ടലിലെത്തിയ പെണ്‍കുട്ടികളെ സംബന്ധിച്ച് സംശയം തോന്നിയ ഹോട്ടലധികൃതരും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടികളെ തടഞ്ഞുവെച്ചത്.

ഈ സമയം, മറ്റ് പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സില്‍ കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ മറ്റൊരു പെണ്‍കുട്ടിയെ മൈസൂരുവില്‍ വെച്ച് കണ്ടെത്തിയത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

Other News in this category



4malayalees Recommends