'അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു'; എബിവിപി മുന്‍ ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

'അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു'; എബിവിപി മുന്‍ ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു
അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍. 2020ല്‍ നടന്ന സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. അയല്‍ക്കാരിയെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അയല്‍ക്കാരിയായ സ്ത്രീയുമായി നിലനിന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ഇയാള്‍ വാതിലില്‍ മൂത്രമൊഴിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വീടിന്റെ വാതില്‍പ്പടിയില്‍ 2020 ജൂലൈയില്‍ സുബ്ബയ്യ മൂത്രമൊഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെ 60 വയസുകാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സ്ത്രീ പരാതി പിന്‍വലിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസ് നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാട് പോലീസ് സ്വീകരിച്ചു.

സ്തീത്വത്തെ അപമാനിക്കല്‍, ക്വാറന്റൈന്‍ നടപടി ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷണം ആരംഭിച്ച പോലീസ് സുബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുടുംബത്തിന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അതിനലാണ് പരാതി പിന്‍വലിക്കേണ്ടി വന്നതെന്ന് സ്ത്രീയുടെ ബന്ധു വ്യക്തമാക്കി.

Other News in this category



4malayalees Recommends