സന്തോഷത്തില്‍ ഇന്ത്യയുടെ സ്ഥാനം 136; പട്ടിണിയില്‍ 101, താമസിക്കാതെ വെറുപ്പിന്റെ പട്ടികയില്‍ ഒന്നാമതാവുമെന്ന് രാഹുല്‍ ഗാന്ധി

സന്തോഷത്തില്‍ ഇന്ത്യയുടെ സ്ഥാനം 136; പട്ടിണിയില്‍ 101, താമസിക്കാതെ വെറുപ്പിന്റെ പട്ടികയില്‍ ഒന്നാമതാവുമെന്ന് രാഹുല്‍ ഗാന്ധി
ലോകത്തിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഇന്ത്യ താമസിക്കാതെ തന്നെ ഒന്നാമതെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യ 136ാം സ്ഥാനത്താണ് ഉള്ളത്. സന്തോഷത്തിന്റെയും പട്ടിണിയുടെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള സ്ഥാനം വിശകലനം ചെയ്തു കൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. യുഎന്‍ പിന്തുണയോടെ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച സന്തോഷ സൂചിക പട്ടികയില്‍ ഇന്ത്യ 136ാം സ്ഥാനത്തായിരുന്നു.

പട്ടിണിയില്‍ ഇന്ത്യയുടെ റാങ്ക് 101ാമതാണ്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 119ാം റാങ്കും. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 136ാം സ്ഥാനവും. പക്ഷേ വൈകാതെ തന്നെ ഇന്ത്യ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഒന്നാമതാവുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം ലോകത്തിലെ ഏറ്റവും സന്തോഷമുളള രാജ്യം എന്ന നേട്ടം ഇത്തവണയും ഫിന്‍ലാന്‍ഡിനാണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഫിന്‍ലാന്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്.

Other News in this category



4malayalees Recommends