വിലക്കയറ്റത്തിനെതിരെ ആഞ്ഞടിച്ചുള്ള മോദിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് തരൂര്‍

വിലക്കയറ്റത്തിനെതിരെ ആഞ്ഞടിച്ചുള്ള മോദിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് തരൂര്‍
2013 ല്‍ വിലക്കയറ്റത്തിനെതിരേയും ഇന്ധന വില വര്‍ധനവിനെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്കുവച്ച് ശശി തരൂര്‍ എംപി. അന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്തെ വിലക്കയറ്റത്തിനെതിരെയാണ് മോദിയുടെ പ്രസംഗം. പാചക വാതകത്തിന്റെ വില അടക്കം വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കണമെന്ന ഉപദേശവും നല്‍കുന്നുണ്ട്.

അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയും മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയുമായിരുന്നു. വിലക്കയറ്റം കാരണം പാവങ്ങളുടെ വീട്ടില്‍ അടുപ്പ് പുകയുന്നില്ലെന്നും കുഞ്ഞുങ്ങള്‍ രാത്രി വിശന്ന് കരയുകയാണെന്നും അദ്ദേഹം പറയുന്നു. അമ്മമാര്‍ കണ്ണീര്‍ തുടച്ച് ഉറങ്ങുകയാണ്. എന്നാല്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ദരിദ്രരെ കുറിച്ച് ഒരു ചിന്തയുമില്ല. ഗ്യാസ് സിലിണ്ടറിന്റെ വില ഓര്‍ത്തിട്ട് വേണം വോട്ട് ചെയ്യാന്‍ .അന്ന് മോദി കൈയ്യടി വാങ്ങി പ്രസംഗിച്ചു.

ഇതിനേക്കാള്‍ നന്നായി എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്ന് കുറിച്ചാണ് തരൂര്‍ പഴയ വീഡിയോ കുത്തി പൊക്കിയത്.

Other News in this category



4malayalees Recommends