തലതിരിഞ്ഞ് താമര; ബിജെപി പതാക തലതിരിച്ച് ഉയര്‍ത്തി ഖുശ്ബു മടങ്ങി, അബദ്ധം തിരിച്ചറിഞ്ഞത് വളരെ വൈകി !

തലതിരിഞ്ഞ് താമര; ബിജെപി പതാക തലതിരിച്ച് ഉയര്‍ത്തി ഖുശ്ബു മടങ്ങി, അബദ്ധം തിരിച്ചറിഞ്ഞത് വളരെ വൈകി !
ബിജെപി പതാക തലതിരിച്ച് ഉയര്‍ത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു . ബിജെപിയുടെ 42ാം സ്ഥാപക ദിനത്തിലാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫീസില്‍ വച്ചാണ് ഖുശ്ബു പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുമ്പോഴോ, അതിന് ശേഷമോ ഖുശ്ബുവോ പ്രവര്‍ത്തകരോ ഈ അബദ്ധം തിരിച്ചറിഞ്ഞിരുന്നില്ല.

പതാക ഉയര്‍ത്തിയ ഖുശ്ബു, ശേഷം പ്രസ്താവന നടത്തി മടങ്ങി. പിന്നീട് ഏറെ വൈകിയാണ് ബിജെപി പതാക തലതിരിച്ചാണ് ഉയ!ര്‍ത്തിയതെന്നത് പാ!ര്‍ട്ടി പ്രവ!ര്‍ത്തകരും നാട്ടുകാരും മറ്റെല്ലാവരും തിരിച്ചറിഞ്ഞത്. താമര തലതിരിഞ്ഞായിരുന്നു കാണപ്പെട്ടത്. ഇതോടെ പതാക താഴെയിറക്കി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends