എയ്ഡ്‌സ് പരത്താന്‍ 15 വയസുകാരനെ പീഡിപ്പിച്ച സംഭവം ; 23 കാരിയായ യുവതി അറസ്റ്റില്‍

എയ്ഡ്‌സ് പരത്താന്‍ 15 വയസുകാരനെ പീഡിപ്പിച്ച സംഭവം ; 23 കാരിയായ യുവതി അറസ്റ്റില്‍
എയ്ഡ്‌സ് രോഗം പടര്‍ത്തുവാനായി 15 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ 23കാരിയായ യുവതി അറസ്റ്റില്‍. എച്ച്‌ഐവി ബാധിതയായ യുവതിയാണ് ബന്ധുവായ ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്‌സ് ബാധിച്ചാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. പിന്നാലെ, യുവതിക്കും എയ്ഡ്‌സ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരന്റെ മകനാണ് ക്രൂരതയ്ക്ക് ഇരയായത്.

ഹോളിക്ക് തലേ ദിവസമാണ് ആണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡനത്തിന് ഇരയാക്കി. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടര്‍ന്നു. കുട്ടിക്ക് എയ്ഡ്‌സ് പടര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുട്ടിയെ യുവതി ഭീഷണിപ്പെടുത്തിയിരുന്നു.

യുവതി വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി എത്തി. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനിടെ കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി എല്ലാം വെളിപ്പെടുത്തുകയായിരുന്നു. ഡിസംബറിലാണ് യുവതിയുടെ ഭര്‍ത്താവ് എച്ച്‌ഐവി ബാധിച്ച് മരിച്ചത്.

Other News in this category



4malayalees Recommends