ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തത്തില്‍ 6 മരണം

ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തത്തില്‍ 6 മരണം
ആന്ധ്ര പ്രദേശിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. നൈട്രിക് ആസിഡും മോണോമീഥെയ്‌ലും ചോര്‍ന്നാണ് അപകടമുണ്ടായത്. അപകട സമയത്ത് ലാബില്‍ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനു കാരണമാവുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തല്‍. പോറസ് ലബോറട്ടറീസ് ഫാക്ടെറിയിലാണ് തീപിടിച്ചത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാതക ചോര്‍ച്ചയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് എളൂരു എസ് പി രാഹുല്‍ ദേവ് ശര്‍മ പറഞ്ഞു.

തീപിടിത്തതില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രാ സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്കും അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends