അവസാനമായി എന്നെ കാണാന്‍ വരാന്‍ പറയണം; കാമുകന്റെ വിവാഹദിനത്തില്‍ കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി യുവതി

അവസാനമായി എന്നെ കാണാന്‍ വരാന്‍ പറയണം; കാമുകന്റെ വിവാഹദിനത്തില്‍ കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി യുവതി
കാമുകന്റെ വിവാഹ ദിനത്തില്‍ യുവതി ജീവനൊടുക്കി. കാമുകനോട് അവസാനമായി തന്നെ കാണാന്‍ വരണമെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് കുറിപ്പെഴുതിവെച്ചാണ് യുവതി വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ചതെന്ന് പോലീസ് അറിയിച്ചു.

ഛത്തീസ്ഗഡിലെ കോട്വാലി മേഖലയിലെ രാംസാഗര്‍ പാറയിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇതിലാണ് പ്രണയനഷ്ടത്തെ കുറിച്ച് യുവതി പറയുന്നത്. 27കാരിയായ യുവതി സൂരക്ചര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും യുവാവിന്റെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു.

ഈ വിവാഹം വെള്ളിയാഴ്ചയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിനെ താന്‍ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അയാളില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും സഹോദരന് വേണ്ടി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

'ഇതുവരെ മനസിനെ കഠിനമാക്കിയാണ് ജീവിച്ചത്, ഇന്ന് അവന്‍ വിവാഹിതനാണ്, അതിനാല്‍ എന്റെ ക്ഷമ നശിച്ചു, ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നു, എന്നാല്‍ നിങ്ങള്‍ ഇന്ദ്രേഷിനെ ഇക്കാര്യം അറിയിച്ച് എന്നെ അവസാനമായി കാണാന്‍ വരൂ എന്ന് പറയണം', യുവതിയുടെ കുറിപ്പിലെ വരികളെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചിരുന്നു.

Other News in this category



4malayalees Recommends