ഒന്നും പ്രതീക്ഷിക്കാതെ സിനിമ കാണാനായി വരണം ; വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യെ കുറിച്ച് നാദിര്‍ഷ
നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' എന്ന ചിത്രം മെയ് 31ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒന്നും പ്രതീക്ഷിക്കാതെ സിനിമ കാണാനായി വരണം എന്ന് പറഞ്ഞിരിക്കുകയാണ് നാദിര്‍ഷ ഇപ്പോള്‍. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നാദിര്‍ഷ സംസാരിച്ചത്.
'ഇല്ലാത്ത കാര്യങ്ങള്‍ തള്ളിമറിക്കാന്‍ പറ്റില്ലല്ലോ. ഒന്നും പ്രതീക്ഷിക്കാതെ വന്നു കഴിഞ്ഞാല്‍ നമുക്ക് എന്തെങ്കിലും കിട്ടും. ഒരുപാട് പ്രതീക്ഷയോടെ ഈ സിനിമ അങ്ങനെയായിരിക്കും, ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചിട്ട് അത് കിട്ടാതെ വരുമ്പോഴാണ് നമുക്ക് പ്രശ്നമാകുന്നത്. ഇതിനകത്ത് നിന്നും ഒന്നും കിട്ടൂല്ല എന്ന് തന്നെ വിചാരിച്ചിട്ട് വന്നാല്‍ മതി.'
'സിനിമ കാണുമ്പോള്‍ ആ ഇത് കുഴപ്പമില്ല എന്ന് തോന്നണമെങ്കില്‍ അങ്ങനെ വന്നാലേ പറ്റുള്ളു. റാഫിക്കനാദിര്ഷ എന്ന കോമ്പോയില്‍ നിന്നും ആദ്യം തൊട്ട് അവസാനം വരെ ചിരിപ്പടം ആണ് എന്നൊരു ധാരണയുണ്ടെങ്കില്‍ അത് അങ്ങനെയല്ല. എന്നാല്‍ ചിരിപ്പിക്കുന്നുമുണ്ട്. കണ്ടിരിക്കുന്നവര്‍ക്ക് ബോറടിക്കാത്ത ഒരു സിനിമ ആയിരിക്കും' ഇത് എന്നാണ് നാദിര്‍ഷ പറയുന്നത്.