മത വിദ്വേഷത്തിന് കാത്തു നിന്നവര്‍ അവസരം മുതലെടുത്തു; മലയാളികള്‍ അവജ്ഞയോടെ തള്ളും... ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം

മത വിദ്വേഷത്തിന് കാത്തു നിന്നവര്‍ അവസരം മുതലെടുത്തു; മലയാളികള്‍ അവജ്ഞയോടെ തള്ളും... ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം
'ലിറ്റില്‍ ഹാര്‍ട്ട്‌സ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണിമുകുന്ദനെതിരെയും അദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തി നടന്‍ ഷെയിന്‍ നിഗം.

കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണെന്ന് അദേഹം പറഞ്ഞു. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും, തള്ളണം

ഇത് ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണെന്ന് അദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

അഭിമുഖത്തിനിടെ നടി മഹിമ നമ്പ്യാരെ കളിയാക്കുവാന്‍ വേണ്ടി ആയിരുന്നു ഉണ്ണിമുകുന്ദനെയും ഉണ്ണിയുടെ പ്രൊഡക്ഷന്‍ കമ്പനിയെയും ഷെയിന്‍ കളിയാക്കി സംസാരിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്. അസഭ്യം കലര്‍ന്ന തരത്തില്‍ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെ ഷെയിന്‍ പരാമര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നു.

Other News in this category



4malayalees Recommends