യുഎസിലെ ചെസ്റ്ററില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്, പ്രതി പിടിയില്‍

യുഎസിലെ ചെസ്റ്ററില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്, പ്രതി പിടിയില്‍
അമേരിക്കയില്‍ വെടിവെപ്പ് മരണങ്ങള്‍ തുടരുന്നു. ഇന്നലെ പെന്‍സില്‍വാനിയയിലെ ചെസ്റ്ററില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ പൊലീസ് പിടികൂടിയതായി ചെസ്റ്റര്‍ പൊലീസ് കമ്മീഷണര്‍ സ്റ്റീവന്‍ ഗ്രെറ്റ്‌സ്‌കി പറഞ്ഞു. പ്രതി ജോലി സ്ഥലത്ത് തോക്കുമായി വന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ചെസ്റ്റര്‍ മേയര്‍ സ്റ്റെഫാന്‍ റൂട്ട്‌സ് പറഞ്ഞു. ജോലി സ്ഥലത്തെ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്.

2024 ലെ ആദ്യ അഞ്ച് മാസങ്ങളില്‍, കുറഞ്ഞത് 168 കൂട്ട വെടിവയ്പ്പ് സംഭവങ്ങള്‍ യുഎസില്‍ ഉടനീളം നടന്നതായി സിഎന്‍എന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് മാസത്തില്‍ ഇത് വരെ യുഎസിന്റെ പല നഗരങ്ങളിലായി നടന്ന വെടിവയ്പ്പില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം 300 പേര്‍ ഒത്തുകൂടിയ ഒരു പാര്‍ട്ടിയിലും വെടിവയ്പ്പുണ്ടായിരുന്നു. സംഭവത്തില്‍ 16 പേര്‍ക്ക് വെടിയേല്‍ക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതിനിടെ തോക്ക് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പൗരന്മാര്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്.

Other News in this category



4malayalees Recommends