മാതാപിതാക്കള്‍ കുട്ടികളെ ഉപദ്രവിക്കുന്നത് ക്രിമിനല്‍ കുറ്റം ; യുഎഇ ബാലാവകാശ നിയമം ശക്തമാക്കി
ബാലാവകാശ നിയമം ശക്തമാക്കി കുട്ടികള്‍ക്ക് മികച്ച സംരക്ഷണം നല്‍കുന്നതിന് യുഎഇയിലെ ശിശു സംരക്ഷണ സമിതികളെ ഓണ്ലൈന്് വഴി ബന്ധിപ്പിക്കുന്നു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിയമ ,സാമൂഹിക വിദ്യാഭ്യാസ വകുപ്പുകളേയും ശൃംഖലയില്‍ കണ്ണികളാക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പദ്ധതിയില്‍ കൊണ്ടുവരും.
കുട്ടികളുടെ വിഷയത്തില്‍ വിവിധ സ്ഥാപനങ്ങളുടെ ഏകോപനം നടപടി എളുപ്പമാക്കും.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.