വീണ്ടും അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് ട്രംപ്

വീണ്ടും അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് ട്രംപ്
താന്‍ രണ്ടാം തവണയും അധികാരത്തിലേറിയാല്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രചാരണത്തിനിടെ വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ട്രംപ്. ഈ മാസം ആദ്യം നിരവധി ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് യുഎസ് സാക്ഷ്യം വഹിച്ചിരുന്നു.

ഞാനൊരു കാര്യം ചയ്യാം, ഏത് വിദ്യാര്‍ത്ഥി പ്രതിഷേധിച്ചാലും അവരെ നാടു കടത്താം, ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്.ട്രംപ് പറഞ്ഞു.

ഏപ്രിലിലാണ് യുഎസ് സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ തുടങ്ങിയത്. രണ്ടായിരത്തോളം പ്രതിഷേധക്കാര്‍ അറസ്റ്റിലായിരുന്നു.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ നടപടികളെ ട്രംപ് പ്രശംസിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും ആളുകളെ സമാധാനത്തിലേക്ക് കൊണ്ടുവരണമെന്നും കൊല്ലുന്നത് നിര്‍ത്തണമെന്നും അഭിപ്രായം പങ്കുവച്ചു.

Other News in this category



4malayalees Recommends