യുഎസില്‍ ചുഴലിക്കാറ്റും കനത്ത മഴയും ; മൂന്നു ദിവസങ്ങളിലായി 22 പേര്‍ മരിച്ചു ; പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു

യുഎസില്‍ ചുഴലിക്കാറ്റും കനത്ത മഴയും ; മൂന്നു ദിവസങ്ങളിലായി 22 പേര്‍ മരിച്ചു ; പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു
യുഎസിലെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 22 പേര്‍ മരിച്ചു. ഒട്ടേറെ വീടുകളും വ്യപാര സ്ഥാപനങ്ങളും തകര്‍ന്നു. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു.

മെമ്മോറിയല്‍ ഡേ അവധിയോടു കൂടിയ വാരാന്ത്യം ആഘോഷിക്കാനിറങ്ങിയ ജനം ദുരിതത്തിലായി. ടെക്‌സസ് (7) ഒക്ലഹോമ(2), അര്‍കെന്‍സ (8), കെന്റക്കി(5) എന്നിവിടങ്ങളിലാണ് മരണം.

ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തേക്ക് മാറാന്‍ സാധ്യതയുള്ളതിനാല്‍ നോര്‍ത്ത് കാരലൈന മുതല്‍ മേരിലാന്‍ഡ് വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അലബാമ മുതല്‍ ന്യൂയോര്‍ക്ക് വരെ കനത്ത ജാഗ്രതയിലാണ്.

Other News in this category



4malayalees Recommends