ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നായി 5.9 ബില്യണ്‍ യുഎസ് ഡോളര്‍ തട്ടിയെടുക്കുകയും നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോട്ട്‌നെറ്റ് തകര്‍ത്തെന്ന് അമേരിക്ക

ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നായി 5.9 ബില്യണ്‍ യുഎസ് ഡോളര്‍ തട്ടിയെടുക്കുകയും നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോട്ട്‌നെറ്റ് തകര്‍ത്തെന്ന് അമേരിക്ക
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോട്ട്‌നെറ്റ് തകര്‍ത്തെന്ന അവകാശവാദവുമായി അമേരിക്ക. ലോകത്തിലെ പലയിടങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നായി 5.9 ബില്യണ്‍ യുഎസ് ഡോളര്‍ തട്ടിയെടുക്കുകയും നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ബോട്ട്‌നെറ്റ് ആണ് തകര്‍ത്തതെന്നാണ് അമേരിക്കന്‍ നീതി വകുപ്പ് വിശദമാക്കിയത്. അമേരിക്കന്‍ നീതി വകുപ്പും എഫ്ബിഐയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടേയും പങ്കാളിത്തത്തോടെയായിരുന്നു ഓപ്പറേഷന്‍.

ചൈനീസ് പൌരനായ യുന്‍ഹി വാംഗ് എന്നയാളെ ഈ ബോട്ട് നെറ്റ് നിര്‍മ്മിച്ചതിനും പ്രവര്‍ത്തിപ്പിച്ചതിനും അറസ്റ്റ് ചെയ്തതായും അമേരിക്ക വിശദമാക്കി. ചൈനീസ് പൌരത്വത്തിന് പുറമേ ഇയാള്‍ക്ക് കരീബിയന്‍ ദ്വീപായ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലേയും പൌരത്വമുണ്ടെന്നാണ് യുഎസ് വിശദമാക്കുന്നത്. മാല്‍വെയറുകള്‍ നിറഞ്ഞ കംപ്യൂട്ടര്‍ ശൃംഖലയേയാണ് ബോട്ട്‌നെറ്റ് എന്ന് വിശേഷിപ്പിക്കുന്നത്.

ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, സാമ്പത്തിക കുറ്റകൃത്യം അടക്കമുള്ള കുറ്റങ്ങളാണ് പിടിയിലായ ചൈനീസ് സ്വദേശിക്ക് നേരെ ചുമത്തിയിട്ടുള്ളത്. 65 വര്‍ഷത്തോളം ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് നിലവില്‍ ഇയാള്‍ക്കെതിരെയുള്ളത്. 2014 നും 2022നും ഇടയില്‍ നിര്‍മ്മിച്ച ഈ ബോട്ട് നെറ്റിന് 911എസ് 5 എന്നാണ് പേര് നല്‍കിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം സെര്‍വറുകളാണ് ഈ ബോട്ട് നെറ്റിലുണ്ടായിരുന്നത്. 200 രാജ്യങ്ങളിലായി 19 ദശലക്ഷം ഐപി അഡ്രസുകളിലേക്കാണ് ഈ ബോട്ട് നെറ്റ് സഹായത്തോടെ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്.

Other News in this category



4malayalees Recommends