അമേരിക്കന്‍ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് 93ാം വയസ്സില്‍ അഞ്ചാമത് വിവാഹിതനായി

അമേരിക്കന്‍ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് 93ാം വയസ്സില്‍ അഞ്ചാമത് വിവാഹിതനായി
അമേരിക്കന്‍ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചു. 93 കാരനായ മര്‍ഡോക്ക് മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെ (67)യാണ് വിവാഹം കഴിച്ചത്. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകള്‍. ചിത്രങ്ങള്‍ പുറത്തുവിട്ടു. യുഎസ് ഫുട്‌ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

1956ല്‍ ഓസ്‌ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് ആദ്യമായി വിവാഹം കഴിച്ചത്. പിന്നീട് 1960ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവര്‍ത്തകയായ അന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999ല്‍ വിവാഹമോചനം നേടി. പിന്നീട് വെന്‍ഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013ല്‍ ഇവരുമായും വേര്‍ പിരിഞ്ഞു. 2016ല്‍ മോഡല്‍ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021ല്‍ ഈ ബന്ധവും അവസാനിച്ചു. അഞ്ച് വിവാഹങ്ങളിലായി മര്‍ഡോക്കിന് ആറ് മക്കളുണ്ട്.

Other News in this category



4malayalees Recommends