ലോക്‌സഭാ തിരഞ്ഞെടുപ്പ് ; അന്തിമ ഫലം വന്നശേഷം പ്രതികരിക്കാമെന്ന് അമേരിക്ക

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; അന്തിമ ഫലം വന്നശേഷം പ്രതികരിക്കാമെന്ന് അമേരിക്ക
ഇന്ത്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിക്കാതെ അമേരിക്ക. അഭിപ്രായം പറയുന്നതിന് തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരിനെയും വോട്ടര്‍മാരെയും അഭിനന്ദിക്കുകയും ചെയ്തു.

'തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്തിമമായിട്ടില്ല. അതിനാല്‍ എന്തെങ്കിലും വ്യക്തമായ അഭിപ്രായം നല്‍കുന്നതിന് മുമ്പ് ആ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അന്തിമരൂപത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്കാണ് കഴിഞ്ഞ ആറ് ആഴ്ചകളായി നമ്മള്‍ സാക്ഷ്യം വഹിച്ചത്. ഇത്തരമൊരു ബൃഹത്തായ തിരഞ്ഞെടുപ്പ് സംരംഭം വിജയകരമായി പൂര്‍ത്തീകരിച്ചതിലും അതില്‍ പങ്കെടുത്തതിലും അമേരിക്കന്‍ ഇന്ത്യന്‍ സര്‍ക്കാരിനെയും വോട്ടര്‍മാരെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അന്തിമ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്', മാത്യൂ മില്ലര്‍ പറഞ്ഞു.

Other News in this category



4malayalees Recommends