കണ്ണൂര്‍ സ്വദേശിനി അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ ; ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂര്‍ സ്വദേശിനി അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ ; ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവ് കസ്റ്റഡിയില്‍
മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

അതേസമയം ഭര്‍ത്താവിനേയും കൈ ഞരമ്പ് മുറിച്ച്ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Other News in this category



4malayalees Recommends