യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്വാഗതം ചെയ്ത് ജനത

യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്വാഗതം ചെയ്ത് ജനത
ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍.

പുതിയ ഗര്‍ഭഛിദ്ര നയം അനുസരിച്ച് ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാകുക, സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാകുക, ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നം കണ്ടെത്തുക തുടങ്ങി അനിവാര്യമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേക സമിതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രം അനുവദിക്കും. എന്നാല്‍ ഗര്‍ഭകാലം 120 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രിയുടെയോ എമിറേറ്റ് ഹെല്‍ത്ത് അതോറിറ്റി മേധാവിയുടെയോ നിര്‍ദേശപ്രകാരം രൂപീകരിക്കുന്ന അതതു മേഖലാ ആരോഗ്യ സമിതിയാണ് ഗര്‍ഭഛിദ്ര അഭ്യര്‍ത്ഥനകളില്‍ അന്തിമ തീരുമാനം എടുക്കുക.

Other News in this category



4malayalees Recommends