നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹം ഈ മാസം തന്നെ

നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹം ഈ മാസം തന്നെ
നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂണ്‍ 23 ന് മുംബൈയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം. ക്യുആര്‍ കോഡ് വഴി ആക്‌സസ് ചെയ്യാവുന്ന ഡിജിറ്റല്‍ ക്ഷണ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. ഒരു ഓഡിയോ സന്ദേശവും വെഡിങ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൊനാക്ഷിയും സഹീറും തങ്ങളുടെ ഏഴ് വര്‍ഷത്തെ ബന്ധം വിവാഹത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള കാരണങ്ങള്‍ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുക്കാനും അവരുടെ പ്രത്യേക ദിനത്തില്‍ അവരോടൊപ്പം ചേരാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നു.

മുംബൈയിലെ ബാസ്റ്റിയാനിലാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക. അതിഥികള്‍ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മകളുടെ വിവാഹം സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന്‍ സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends