ദുബായിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും പ്രത്യേക പരിശീലനം

ദുബായിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും പ്രത്യേക പരിശീലനം
ദുബായിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനം. ഇതിനായി ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള പരിശീലകരെ നിയമിക്കുമെന്നും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റിലെ അധ്യാപകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗത്തിലും അതിന്റെ ആപ്ലിക്കേഷനുകളിലും പരിശീലനം നല്‍കുന്നതിനുള്ള ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുധനാഴ്ച പ്രഖ്യാപിച്ചു.

ഇക്കാര്യത്തില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി നിര്‍മിത ബുദ്ധിയെ തങ്ങളുടെ അധ്യാപന രീതികളില്‍ ഫലപ്രദമായി സമന്വയിപ്പിക്കുന്ന മികച്ച 10 അധ്യാപകരെ 2025 ഏപ്രിലില്‍ നടക്കുന്ന എഐ റിട്രീറ്റിന്റെ അടുത്ത പതിപ്പില്‍ മൊത്തം 10 ലക്ഷം ദിര്‍ഹം വരുന്ന അവാര്‍ഡുകള്‍ നല്‍കി ആദരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായുള്ള ദുബായ് യൂണിവേഴ്‌സല്‍ ബ്ലൂപ്രിന്റ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി രംഗത്തെത്തിയത്.

Other News in this category



4malayalees Recommends