കിംഗ് ഖാന്റെ വസതിയില്‍ താമസിക്കാം, ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം

കിംഗ് ഖാന്റെ വസതിയില്‍ താമസിക്കാം, ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം
നടന്‍ഷാരൂഖിന്റെ കാലിഫോര്‍ണിയയിലെ വീട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഈ വീട്ടില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ ചിലവഴിക്കേണ്ട തുകയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. രണ്ട് ലക്ഷം രൂപയാണ് ഒരു രാത്രി ഈ മാളികയില്‍ താമസിക്കാന്‍ ചിലവിടേണ്ടത് എന്നാണ് പ്രചാരണം. എന്നാല്‍ ഇതിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. 14,000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മാളിക കാലിഫോര്‍ണിയയിലെ പ്രധാന ആകര്‍ഷണമാണ്.

എന്നാല്‍ ഷാരൂഖിന്റെ ഏറ്റവും പ്രസിദ്ധമായ മുംബൈയിലെ മന്നത്ത് തന്നെയാണ്. കടലിന് അഭിമുഖമായി ഇരിക്കുന്ന ഈ ബംഗ്ലാവില്‍ 5 ബെഡ്‌റൂമുകളും, ലൈബ്രറി, ജിം, പൂള്‍, സിനിമാ തിയേറ്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.

ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ ഡിസൈനില്‍ പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകള്‍ ഒത്തു ചേര്‍ത്താണ് ഈ വീട് ഡിസൈന്‍ ചെയ്തത്. ഷാരൂഖ് ഖാന്റെ ദുബായിലെ വസതിയുടെ പേര് ജന്നത്ത് എന്നാണ്. ഡല്‍ഹിയില്‍ ഹോളിഡേ റിസോര്‍ട്ടും ഇവര്‍ക്കുണ്ട്. മുംബൈയില്‍ മറ്റൊരു ഹോളിഡേ ഹോം കൂടി ഷാരൂഖിനുണ്ട്.

ലണ്ടനിലെ പാര്‍ക്ക് ലെയ്‌നിലുള്ള ഷാരൂഖ് ഖാന്റെ വസതി 183 കോടി രൂപയോളം വിലമതിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തുകളില്‍ ഒന്നാണ് ഈ വസതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വെക്കേഷന്‍ ആസ്വദിക്കാനായി ഷാരൂഖും കുടുബവും ലണ്ടനില്‍ എത്താറുണ്ട്.

Other News in this category



4malayalees Recommends