റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ; വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ; വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ട്രംപിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി യുഎസ് സെനറ്ററായ ജെ ഡി വാര്‍ഡനെയും പ്രഖ്യാപിച്ചു. ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു വാന്‍സ്.

പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റതിന് പിന്നാലെയാണ് റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രസിഡന്റ് സ്ഥാനാ!ത്ഥിയെ തിരഞ്ഞെടുത്തത്. അമേരിക്കയെ വീണ്ടും ഉയരത്തിലെത്തിക്കൂ എന്ന പോസ്റ്ററുകളുമായി ട്രംപിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന പ്രതിനിധികള്‍ ആഹ്ലാദപ്രകടനം നടത്തി.

ഡൊമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ, പ്രസിഡന്റ് ജോ ബൈഡനാണ് ട്രംപിന്റെ എതിര്‍സ്ഥാനാ!ര്‍ത്ഥി. ഡെമോക്രാറ്റുകള്‍ക്കിടയില്‍ പോലും ബൈഡന് സ്വീകാര്യത കുറയുന്ന സാഹചര്യത്തില്‍ പ്രചാരണത്തില്‍ ട്രംപ് ഏറെ മുന്നിലാണ്. ജൂണ്‍ 28ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ആദ്യ സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ ദയനീയമായ പ്രകടനം നടത്തിയതോടെയാണ് ഡെമോക്രാറ്റുകള്‍ പോലും ബൈഡനെതിരെ തിരിഞ്ഞിരിക്കുന്നത്. ബൈഡന്‍ സ്വയം പിന്മാറണമെന്നാണ് ഡെമോക്രാറ്റ് പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.

നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ടെലിവിഷന്‍ സംവാദത്തിനിടെ പലപ്പോഴും ട്രംപിന് മുന്നില്‍ ബൈഡന്‍ കുഴങ്ങിയിരുന്നു. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പടെ ഉയര്‍ത്തി ട്രംപ് വാദം കൊഴുപ്പിച്ചപ്പോള്‍, വീണ്ടും അധികാരത്തില്‍ വന്നാല്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുക എന്നത് പോലും ബൈഡന് വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ട്രംപിന്റെ ആരോപണങ്ങള്‍ക്ക് ഒന്നിന് പോലും ബൈഡന് മറുപടിയുണ്ടായില്ല. സിഎന്‍എന്‍ പോള്‍ ഫലങ്ങള്‍ പ്രകാരം ആദ്യ സംവാദത്തില്‍ 67 ശതമാനം പേര്‍ ട്രംപ് ജയിച്ചുവെന്ന് പറഞ്ഞപ്പോള്‍ 33 ശതമാനം പേര്‍ മാത്രമാണ് ബൈഡന്‍ ജയിച്ചുവെന്ന് പറഞ്ഞത്.

എന്നാല്‍ ജോ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിട്ടില്ല

Other News in this category



4malayalees Recommends