വാഹന അപകട ഫോട്ടോകള്‍ പകര്‍ത്തുന്നവര്‍ അകത്താകും, പിഴയും ലഭിക്കും

വാഹന അപകട ഫോട്ടോകള്‍ പകര്‍ത്തുന്നവര്‍ അകത്താകും, പിഴയും ലഭിക്കും
വാഹന അപകട ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് നിയമ വിരുദ്ധമാണ്. തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഖത്തര്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അഴരുടെ സമ്മതമില്ലാതെയും അനധികൃതമായും കടന്നുകയറുന്നത് നിയമ വിരുദ്ധമാണ്. അപകട ഫോട്ടോകള്‍ എടുത്ത് പ്രചരിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം വ്യക്തിക്ക് രണ്ടു വര്‍ഷത്തില്‍ കൂടാത്ത തടവോ അല്ലെങ്കില്‍ പതിനായിരം റിയാലില്‍ കൂടാത്ത പിഴയോ ലഭിക്കും. ചിലപ്പോള്‍ ഈ രണ്ടു ശിക്ഷയും ഒരുമിച്ച് അനുഭവിക്കേണ്ടിവരും. ഖത്തര്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 333 അനുസരിച്ചാണ് ശിക്ഷ.

Other News in this category



4malayalees Recommends