സൗദിയില്‍ എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങളുടെ ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചാല്‍ കനത്ത പിഴ

സൗദിയില്‍ എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങളുടെ ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചാല്‍ കനത്ത പിഴ
സൗദിയില്‍ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും പോലുള്ള എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങളുടെ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്നതിനെതിരെ സൗദി ട്രാഫിക് അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കാവുന്ന ട്രാഫിക് കുറ്റകൃത്യമായാണ് ഈ നിയമ ലംഘനം കണക്കാക്കപ്പെടുകയെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതിന് മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

എമര്‍ജന്‍സി വാഹനങ്ങള്‍ ഡ്യൂട്ടിയിലായിരിക്കുന്ന സമയത്ത് അവയെ പിന്തുടര്‍ന്ന് വാഹനമോടിക്കുന്നത് ശരിയല്ലാത്ത പെരുമാറ്റമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. റോഡ് നിയമ ലംഘകരെ തടയാനും ഗതാഗതക്കുരുക്ക് തടയാനുമുള്ള കര്‍ശനമായ നടപടികള്‍ കൈക്കൊള്ളാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

Other News in this category



4malayalees Recommends