യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ് ; പ്രതിയായ അജ്മലിനെ മര്‍ദ്ദിച്ച സംഭവത്തിലും കേസെടുക്കാന്‍ പൊലീസ്

യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ് ; പ്രതിയായ അജ്മലിനെ മര്‍ദ്ദിച്ച സംഭവത്തിലും കേസെടുക്കാന്‍ പൊലീസ്
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അജ്മലിനെ മര്‍ദ്ദിച്ച സംഭവത്തിലും കേസെടുക്കാന്‍ പൊലീസ്. സുഹൃത്തിനും, കണ്ടാലറിയുന്നവര്‍ക്കുമെതിരെയാണ് കേസ്. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അജ്മലിന് മര്‍ദ്ധനമേറ്റിരുന്നു. അജ്മലിന്റെ വൈദ്യ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് അജ്മല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തും.

അതേസമയം അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണെന്ന് പ്രതിയായ ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു. ഈ രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വര്‍ണവും അടക്കം എട്ട് ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നല്‍കിയത്. കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

ശ്രീക്കുട്ടിക്ക് അപകടത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവരെ അധികൃതര്‍ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് ഡോക്ടര്‍ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

Other News in this category



4malayalees Recommends