ട്രംപിന്റെ പ്രചാരണ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ജോ ബൈഡന് നല്‍കിയത് ഇറാന്‍ സംഘമെന്ന് റിപ്പോര്‍ട്ട് ; അന്വേഷണ റിപ്പോര്‍ട്ട് നിഷേധിച്ച് ഇറാനും

ട്രംപിന്റെ പ്രചാരണ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ജോ ബൈഡന് നല്‍കിയത് ഇറാന്‍ സംഘമെന്ന് റിപ്പോര്‍ട്ട് ; അന്വേഷണ റിപ്പോര്‍ട്ട് നിഷേധിച്ച് ഇറാനും
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വിവരങ്ങള്‍ ഇറാന്‍ സംഘം ഹാക്ക് ചെയ്ത് അന്നത്തെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ച ജോ ബൈഡന്റെ സംഘത്തിന് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ സുപ്രധാന അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് വിവരം പുറത്തുവിട്ടത്.

ട്രംപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണഅ ഇക്കാര്യം വ്യക്തമായതെന്നും എഫ്ബിഐ അറിയിച്ചു. ചോര്‍ത്തിയ വിവരങ്ങള്‍ ലഭിച്ച ബൈഡന്റെ പ്രചാരണ സംഘാംഗങ്ങള്‍ക്ക് ഇ മെയിലിന്റെ ഉറവിടം മനസിലായിട്ടില്ലെന്നും മറുപടി നല്‍കിയതായി സൂചനയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇറാനില്‍ നിന്നുള്ള വിദ്വേഷകരമായ ഇ മെയിലുകള്‍ സ്വീകാര്യമല്ലെന്നും അംഗീകരിക്കില്ലെന്നും കമല ഹാരിസിന്റെ പ്രചാരക സംഘം അറിയിച്ചു. ചിലര്‍ക്ക് മാത്രമേ ഇത്തരം ഇ മെയിലുകള്‍ ലഭിച്ചിരുന്നുള്ളൂവെന്നും തട്ടിപ്പായാണ് കണക്കാക്കിയതെന്നും അവര്‍ വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ന്നെന്ന് ട്രംപിന്റെ പ്രചാരണ സംഘം സമ്മതിച്ചതിന് പിന്നാലെയാണ് ഇ മെയിലുകള്‍ ലഭിച്ചത്.

എന്നാല്‍ യുഎസ് ആരോപണം ഇറാന്‍ തള്ളി .

Other News in this category



4malayalees Recommends