കാനഡയില്‍ വാഹനാപകടം ; മലയാളി യുവാവ് മരിച്ചു

കാനഡയില്‍ വാഹനാപകടം ; മലയാളി യുവാവ് മരിച്ചു
ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കാനഡയില്‍ അപകടത്തില്‍ മുംബൈയില്‍ നിന്നുള്ള മലയാളി യുവാവ് മരിച്ചു. കല്ലൂപ്പാറ പുതുശേരി കീരുവള്ളിപ്പാറയില്‍ കെ ഇ വര്‍ഗീസിന്റെയും (ഷാജി) മറിയാമ്മയുടേയും മകന്‍ ജോയല്‍ വര്‍ഗീസാണ് (30) മരിച്ചത്. ഒന്‍ടേറിയോയിലെ ലിസ്‌റ്റോവലില്‍ പുലര്‍ച്ചെ ജോയല്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും മരിച്ചു.

ഒരു വര്‍ഷം മുമ്പ് കാനഡയിലെത്തി പഠനത്തിനൊപ്പം ജോലിയും ചെയ്യുന്നുണ്ടായിരുന്നു ഭാര്യ ഗ്രേസ് മാത്യു കാനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മുംബൈ ബോയ്‌സര്‍ ശാന്തി നഗറിലാണ് താമസം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends