39 വര്‍ഷം മുമ്പ് കാനഡയില്‍ വച്ച് എയര്‍ഇന്ത്യ 182 വിമാനത്തില്‍ നടന്ന സ്‌ഫോടനത്തെ കുറിച്ച് രണ്ട് അന്വേഷണത്തിലും തൃപ്തിയില്ല, മൂന്നാമത് അന്വേഷണം നടത്തണമെന്ന് കാനഡ ; ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യന്‍ വംശജനായ എംപി

39 വര്‍ഷം മുമ്പ് കാനഡയില്‍ വച്ച് എയര്‍ഇന്ത്യ 182 വിമാനത്തില്‍ നടന്ന സ്‌ഫോടനത്തെ കുറിച്ച് രണ്ട് അന്വേഷണത്തിലും തൃപ്തിയില്ല, മൂന്നാമത് അന്വേഷണം നടത്തണമെന്ന് കാനഡ ; ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യന്‍ വംശജനായ എംപി
39 വര്‍ഷം മുമ്പ് കാനഡയില്‍ വച്ച് എയര്‍ഇന്ത്യ 182 വിമാനത്തില്‍ നടന്ന സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡ രംഗത്ത്.

കനിഷ്‌ക സ്‌ഫോടനത്തെ കുറിച്ച് പുതിയ അന്വേഷണം വേണമെന്ന് ലിബറല്‍ പാര്‍ട്ടി എംപി സുഖ് ധലിവാള്‍ ആണ് ആവശ്യപ്പെട്ടത്.

അതേ സമയം കനിഷ്‌ക ബോംബാക്രമണവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണം വേണമെന്ന ആവശ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യന്‍ വംശജനായ ചന്ദ്ര ആര്യ എംപി രംഗത്തെത്തി.

ഇത് ഇന്ത്യക്കെതിരായ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നാം അന്വേഷണത്തിന്റെ ലക്ഷ്യം ഖലിസ്ഥാന്‍ ഭീകരരെ കുറ്റവിമുക്തരാക്കി കുറ്റം ഇന്ത്യയുടെ മേല്‍ കെട്ടിവെക്കാനുള്ള ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.

1985 ജൂണ്‍ 23ന് ഖലിസ്ഥാന്‍ ഭീകരര്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ച് തകര്‍ക്കുകയും സംഭവത്തില്‍ 329 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

കാനഡയിലെ കനിഷ്‌ക ബോംബിങ് പുനരന്വേഷിക്കണമെന്ന ആവശ്യത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിയിലെ ഹിന്ദു എംപിയാണ് രംഗത്തുവന്നത്. ഈ വിഷയത്തില്‍ ഇതിനകം തന്നെ രണ്ട് അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് അന്വേഷണങ്ങളിലും ഖലിസ്ഥാന്‍ ഭീകരരാണ് ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്ന പാര്‍ലമെന്റ് പോര്‍ട്ടലില്‍ മൂന്നാമതൊരു അന്വേഷണം വേണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ അന്വേഷണത്തിന് മുമ്പ് മറ്റൊരു അന്വേഷണത്തില്‍ ഖലിസ്ഥാനി ഭീകരര്‍ ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യ അന്വേഷണത്തിലും ഖലിസ്ഥാന്‍ ഭീകരര്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. മൂന്നാമതൊരു അന്വേഷണം വേണമെന്ന ആവശ്യത്തോട് ഇരകളുടെ കുടുംബാംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends