Health
മ്യൂട്ടേഷന്‍ സംഭവിച്ച പുതിയ വൈറസുകള്‍ ഇനിയും അവതാരമെടുക്കാം. അപ്പോഴൊക്കെ പുതിയ വൈറസുകളുടെ ശക്തിക്കു മുമ്പില്‍ നമ്മള്‍ പകച്ചു നിന്നു പോകാനും ഇടയുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ആ വൈറസിനെതിരെ ഒരു വാക്‌സിനും കണ്ടുപിടിച്ചേക്കാം. എന്നാല്‍ അതിനെയും വെല്ലുന്ന മറ്റൊരു വൈറസ് ആയിരിക്കാം അടുത്തതായി അവതരിക്കുന്നത്.ഇത് ഇടയ്ക്കിടെ ഇനിയും ആവര്‍ത്തിക്കാം. വൈറസ് ഏതൊക്കെ വേഷത്തില്‍ വന്നാലും അതിനെതിരെ പോരാടാനുതകുന്ന ശരീരബലം ഉള്ളവര്‍ മാത്രമാണ് രക്ഷപ്പെടുന്നത്. കോവിഡ് 19 പിടിപെടുവാന്‍ സാധ്യതയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെ ഒരു നീണ്ട ലിസ്റ്റ് നമ്മള്‍ കണ്ടതാണല്ലോ? വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ എല്ലാവിധ പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷ നേടാം. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്.ഒരാള്‍ കൃത്യനിഷ്ഠയോടെ രാവിലെ
കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. കൊറോണ വൈറസ് അണുബാധ ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന പഠനറിപ്പോര്‍ട്ട് ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റാണ്് പ്രസിദ്ധീകരിച്ചത്, ഇത് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ മാസത്തെ ഒരു പഠനം ശേഖരിച്ചപ്പോഴാണ് ഈ പ്രശ്‌നം
കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്ന് വിദഗ്ധര്‍. ഐഐടി ഭുവനേശ്വറിലേയും എയിംസിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.മഴക്കാലം ശക്തമാകുന്ന സമയത്തും ശൈത്യകാലത്തും കോവിഡ് വ്യാപനവും രൂക്ഷമാകുമെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. മഴക്കാലത്ത് താപനില കുറയുന്നതും അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ധിക്കുകയും ചെയ്യുന്നത് കോവിഡ്
ആന്റി വൈറല്‍ മരുന്നായ റെംഡെസിവര്‍ കൊറോണ വൈറസ് ബാധയുള്ള കുരങ്ങുകളില്‍ ശ്വാസകോശ രോഗം തടഞ്ഞതായി പഠനറിപ്പോര്‍ട്ട്. നേച്ചര്‍ മെഡിക്കല്‍ മാസികയിലാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളിലും ശുഭകരമായ പ്രതികരണം ലഭിച്ച മരുന്നാണ് റെംഡെസിവര്‍ 12 കുരങ്ങുകളില്‍ കൊറോണ വൈറസ് കുത്തിവച്ചശേഷം ആറെണ്ണത്തിനാണ് റെംഡെസിവര്‍ നല്‍കിയത്. വൈറസ് ബാധയുടെ
കോവിഡ് വ്യാപനം തടയുന്നതിന് തുണികൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ). സ്രവകണങ്ങളിലൂടെ രോഗകാരിയായ വൈറസ് വ്യാപിക്കുന്നത് ഒരു പരിധിവരെ തടയാന്‍ ഇത്തരം മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നു വ്യക്തമായതായി സംഘടനയുടെ സാങ്കേതിക വിഭാഗം അധ്യക്ഷ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. പൊതുസ്ഥലത്ത് മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍
കൊവിഡ് 19 ബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് ആരോഗ്യവാന വ്യക്തിയിലേക്ക് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും 10 മിനുട്ട് വരെ മാത്രമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനമാണ് രോഗബാധിതനായ വ്യക്തിയില്‍നിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കാനെടുക്കുന്ന സമയം പത്ത് മിനിറ്റാണെന്ന നിഗമനത്തിന്
കൊറോണ വൈറസ് ജീവനുള്ള മനുഷ്യകോശങ്ങളില്‍ കടക്കുന്നത് തടയുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിനു പുറത്തുള്ള സ്‌പൈക്ക് പ്രോട്ടീനുകള്‍ കോശങ്ങളുമായി ബന്ധിക്കുന്നത് തടയുന്ന 47ഡി11 എന്ന ആന്റിബോഡിയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ ആന്റിബോഡി കോശങ്ങളെ ആക്രമിക്കുന്നത് തടഞ്ഞ് വൈറസുകളെ നശിപ്പിക്കുമെന്നു
കോവിഡ് -19 ന്റെ പുതിയ ചില ലക്ഷണങ്ങള്‍കൂടി തിരിച്ചറിഞ്ഞു. യു.എസ്. ആസ്ഥാനമായ പ്രമുഖ ആരോഗ്യ നിരീക്ഷകരായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) പുതിയ ലക്ഷണങ്ങള്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത്. കുളിര്‍, ഇടവിട്ടുള്ള വിറവലും കുളിരും, പേശികള്‍ക്ക് വേദന, തലവേദന, മണവും രുചിയും നഷ്ടമാകല്‍ എന്നിവയാണ് പുതിയതായി തിരിച്ചറിഞ്ഞ രോഗലക്ഷണങ്ങള്‍. എന്നാല്‍ ഈ രോഗ
രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ഗവേഷകര്‍. കൊറോണരോഗികളില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഗവേഷകര്‍ ഇത്തരത്തിലുള്ള അനുമാനത്തിലെത്തിയത്.ഇറ്റലിയില്‍ ഇരുനൂറോളം രോഗികളെ പരിശോധിച്ചപ്പോള്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് പഠനം