UK News

യുകെ പ്രധാനമന്ത്രി പോരാട്ടത്തില്‍ താന്‍ പിന്നിലെന്ന് സമ്മതിച്ച് ഋഷി സുനാക്; പണപ്പെരുപ്പം നിയന്ത്രിക്കുന്നത് വരെ വ്യക്തിഗത ടാക്‌സുകള്‍ കുറയ്ക്കില്ലെന്ന പ്രഖ്യാപനം ഇഷ്ടപ്പെട്ടില്ലെങ്കിലും സത്യാവസ്ഥ
 അടുത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും, യുകെ പ്രധാനമന്ത്രിയും ആകാനുള്ള പോരാട്ടത്തില്‍ താന്‍ പിന്നിലാണെന്ന് സമ്മതിച്ച് ഋഷി സുനാക്. എന്നാല്‍ ഓരോ വോട്ടും പിടിക്കാന്‍ താന്‍ പോരാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നത് വരെ വ്യക്തിഗത ടാക്‌സുകള്‍ കുറയ്ക്കില്ലെന്ന തന്റെ നിലപാട് ആഗോള തലത്തില്‍ തന്നെ ജനപ്രീതി നേടാന്‍ സാധ്യതയില്ലാത്തതാണെന്ന് മുന്‍ ചാന്‍സലര്‍ സമ്മതിച്ചു. ലീഡ്‌സിലെ ആദ്യ ഔദ്യോഗിക ഹസ്റ്റിംഗ്‌സ് പരിപാടിയില്‍ കണ്‍സര്‍വേറ്റീവ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു സുനാക്. 'എന്റെ ജീവിതം ഇക്കാര്യം മൂലം എളുപ്പമാക്കിയില്ലെങ്കിലും, ഇതാണ് ചെയ്യേണ്ട സത്യാവസ്ഥയുള്ള കാര്യം', ഇന്ത്യന്‍ വംശജനായ സുനാക് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞു.  എതിരാളിയായ ഫോറിന്‍ സെക്രട്ടറി ലിസ് ട്രസാകട്ടെ അധികാരത്തിലെത്തിയാല്‍ ഉടന്‍

More »

മനോഹര കാഴ്ച വിരുന്നൊരുക്കി ബര്‍മ്മിങ്ഹാമിലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം ; ചാള്‍സ് രാജകുമാരനും കാമിലയും ഉദ്ഘാടനം ചെയ്തു
കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം. ചാള്‍സ് രാജകുമാരനും കാമിലയും ചേര്‍ന്ന് 22ാമത് കോമണ്‍ വെല്‍ത്ത് ഗെയിംസ് ഉത്ഘാടനം ചെയ്തു. എലിസബത്ത് രാജ്ഞി ആരോഗ്യപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല.രാജ്ഞിയെ പ്രതിനിധീകരിച്ചാണ് ചാള്‍സ് രാജകുമാരനും കാമിലയും ചടങ്ങില്‍ പങ്കെടുത്തത്. ആസ്റ്റണ്‍ മാര്‍ട്ടിനിലായിരുന്നു ചാള്‍സ് ബര്‍മ്മിങ്ഹാമിലെ അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍

More »

ലിസ് ട്രസിന് 'ബൂസ്റ്റ്'; ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസിന്റെ പിന്തുണ ഫോറിന്‍ സെക്രട്ടറിക്ക്; ഋഷി സുനാകിനെ കടന്നാക്രമിച്ച് ബോറിസ് ജോണ്‍സനും; മുന്‍ ചാന്‍സലറെ എതിരാളികള്‍ കൂട്ടമായി ഒതുക്കുന്നോ?
 നം.10ല്‍ എത്തിച്ചേരാനുള്ള പോരാട്ടത്തില്‍ ഫോറിന്‍ സെക്രട്ടറി ലിസ് ട്രസിന് കൂടുതല്‍ പിന്തുണ. ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസാണ് ട്രസിന് പിന്തുണ പ്രഖ്യാപിച്ച 'വമ്പന്‍'. ബോറിസ് ജോണ്‍സനെ പുറത്താക്കാന്‍ വഴിയൊരുക്കിയ ഋഷി സുനാകിനെ ഒരുമിച്ച് നേരിടുന്ന തരത്തിലേക്കാണ് എതിരാളികളുടെ നീക്കം.  ബോറിസിന്റെ പ്രിയപ്പെട്ടവളാണ് ലിസ് ട്രസ്. ട്രസിനെ പ്രധാനമന്ത്രിയാക്കാന്‍ പ്രധാനമന്ത്രി

More »

മറ്റൊരു ആര്‍ച്ചി കൂടി മരിക്കട്ടെ! ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കാന്‍ ഉത്തരവിട്ട് ജഡ്ജിമാര്‍; 12-കാരനെ ജീവനോടെ നിലനിര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളുടെ പോരാട്ടം വെറുതെയായി; സ്വന്തം കുട്ടി എപ്പോള്‍ മരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍
തലച്ചോറിന് ക്ഷതം സംഭവിച്ച് കോമയിലായി പോയ 12 വയസ്സുകാരനെ ജീവനോടെ നിലനിര്‍ത്താനുള്ള രക്ഷിതാക്കളുടെ പോരാട്ടം വിഫലമായി. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിലനിര്‍ത്താന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പോരാട്ടം പരാജയപ്പെട്ടതോടെ ഇത് നീക്കം ചെയ്യാനുള്ള കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി നടപ്പാക്കും.  ആര്‍ച്ചി ബാറ്റേഴ്‌സ്ബീയുടെ അമ്മയും, അച്ഛനുമായ ഹോളി ഡാന്‍സും, പോള്‍

More »

സെക്കന്‍ഡ്-ചാര്‍ജ്ജ് മോര്‍ട്ട്‌ഗേജുകള്‍ ഒപ്പുവെയ്ക്കുന്നതിന് മുന്‍പ് വിശദാംശങ്ങള്‍ പരിശോധിക്കണം; മറിച്ചാല്‍ വീട് വരെ നഷ്ടപ്പെടാം; പലിശ നിരക്കുകള്‍ 35% വരെയെന്ന് മുന്നറിയിപ്പ്; പരാതികള്‍ വര്‍ദ്ധിക്കുന്നതായി സാമ്പത്തിക ഓംബുഡ്‌സ്മാന്‍
 മോര്‍ട്ട്‌ഗേജ് എടുത്ത് ബുദ്ധിമുട്ടിലായവര്‍ പകരം മോര്‍ട്ട്‌ഗേജ് പ്രൊഡക്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിശദാംശങ്ങള്‍ പൂര്‍ണ്ണമായി പരിശോധിക്കണമെന്ന് നിര്‍ദ്ദേശം. ഇതിന് തയ്യാറാകാതെ ഒപ്പുവെച്ചാല്‍ വീട് നഷ്ടമാകാനുള്ള സാധ്യത വരെയുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ഓംബുഡ്‌സ്മാന്‍ സര്‍വ്വീസ് വ്യക്തമാക്കി. സെക്കന്‍ഡ് ചാര്‍ജ്ജ് മോര്‍ട്ട്‌ഗേജുകള്‍ സംബന്ധിച്ച് പരാതികള്‍

More »

ഇനി കൂടുതല്‍ പ്രതിസന്ധിയുടെ നാളുകള്‍ ; ജനുവരി മുതല്‍ മാസം അഞ്ഞൂറ് പൗണ്ട് ഗ്യാസ് ബില്‍ അടക്കേണ്ടിവരും ; റഷ്യ ഇന്ധന നീക്കം ചുരുക്കിയതോടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ബ്രിട്ടീഷ് ജനതയും
റഷ്യ യുക്രെയ്ന്‍ യുദ്ധം നീളുന്നതിനിടെ യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം കുറച്ചിരിക്കുകയാണ്. ജര്‍മ്മനിക്ക് പിന്നാലെ ബ്രിട്ടനും ഇതു തിരിച്ചടിയാകുകയാണ്. ജനുവരി മുതല്‍ എനര്‍ജി ബില്‍ 500 പൗണ്ട് അധികമായി നല്‍കേണ്ടിവരും.  യൂറോപ്പില്‍ ഉടനീളം ഗ്യാസിന്റെ വില വര്‍ദ്ധിച്ചേക്കും. ശൈത്യകാലത്ത് സപ്ലൈസ് സംരക്ഷിക്കുന്നതിനും കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുമായി ഗ്യാസ്, വൈദ്യുതി ഉപയോഗം

More »

രാജ്യത്തിന്റെ ആശങ്കകള്‍ അടുത്തറിയുന്ന നേതാവ് ആര്? 40% ടോറി വോട്ടര്‍മാര്‍ക്ക് പ്രിയം ലിസ് ട്രസ്; പൊതുജനത്തിന്റെ പ്രശ്‌നങ്ങളില്‍ മുന്‍ ചാന്‍സലര്‍ക്ക് കരുതല്‍ പോരാ; പക്ഷെ അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ സുനാകെന്ന് പൊതുജനങ്ങള്‍?
 ബ്രിട്ടനിലെ പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ കരുതല്‍ കൂടുതല്‍ ലിസ് ട്രസെന്ന് ടോറി വോട്ടര്‍മാര്‍. 40 ശതമാനം ടോറി വോട്ടര്‍മാരും ഇക്കാര്യത്തില്‍ ഋഷി സുനാകിനേക്കാള്‍ വിശ്വസിക്കുന്നത് ഫോറിന്‍ സെക്രട്ടറിയെ ആണെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.  സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ സുനാകിന് സാധിക്കുമെന്ന് 18 ശതമാനം പേരാണ് കരുതുന്നത്. ടോക്ക്ടിവി ഷോയിലാണ്

More »

ലെസ്റ്റര്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ പേര് നല്‍കി ആദരം; ലോകോത്തര വേഗതക്കാരുടെ പന്തുകളെ സുധൈര്യം നേരിട്ട ലോകത്തിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്റെ പേരില്‍ ഇനി ബ്രിട്ടനിലെ ഗ്രൗണ്ട് അറിയപ്പെടും
 ഇന്ത്യയില്‍ നിന്നും പുറത്തുവന്ന ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. 1970-കളിലും, 80-കളുടെ ആദ്യത്തിലും ലോകോത്തര പന്തെറിയലുകാരെ സുധൈര്യം നേരിട്ട് തകര്‍ത്തടിച്ച് ലോകമെമ്പാടും ആരാധകരെ നേടിയ ക്രിക്കറ്റ് താരം. കളിക്കളത്തില്‍ നിന്നും വിടവാങ്ങിയിട്ടും ടിവി കമന്റേറ്ററായി ക്രിക്കറ്റ് ലോകത്തിന്റെ ശബ്ദമായി തുടരുന്ന സുനില്‍ ഗവാസ്‌കറുടെ പേര് നല്‍കി ലെസ്റ്റര്‍

More »

സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ലക്ഷണങ്ങള്‍ പരിശോധിക്കണം! യുകെയില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് പുതിയ ഉപദേശം; നാല് ദിവസം കൊണ്ട് 159 പേര്‍ കൂടി രോഗികളായി
യുകെയില്‍ ആശങ്ക ഉയര്‍ത്തി മങ്കിപോക്‌സ് കേസുകള്‍ വീണ്ടും ഉയരുന്നു. സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.  ജൂലൈ 25 വരെയുള്ള കണക്കുകളില്‍ 2367 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ദിവസം കൊണ്ട് 159 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മറ്റൊരു 65

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി