സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ലക്ഷണങ്ങള്‍ പരിശോധിക്കണം! യുകെയില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് പുതിയ ഉപദേശം; നാല് ദിവസം കൊണ്ട് 159 പേര്‍ കൂടി രോഗികളായി

സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ലക്ഷണങ്ങള്‍ പരിശോധിക്കണം! യുകെയില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് പുതിയ ഉപദേശം; നാല് ദിവസം കൊണ്ട് 159 പേര്‍ കൂടി രോഗികളായി
യുകെയില്‍ ആശങ്ക ഉയര്‍ത്തി മങ്കിപോക്‌സ് കേസുകള്‍ വീണ്ടും ഉയരുന്നു. സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ജൂലൈ 25 വരെയുള്ള കണക്കുകളില്‍ 2367 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ദിവസം കൊണ്ട് 159 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മറ്റൊരു 65 പേര്‍ക്ക് കൂടി രോഗസാധ്യത ഉണ്ടെന്നാണ് കരുതുന്നത്.

രാജ്യത്തെ ചില ലാബുകളില്‍ മങ്കിപോക്‌സ് വൈറസ് കൂടി ഉള്‍പ്പെടുന്ന ഓര്‍ത്തോപോക്‌സ് സാമ്പിളുകള്‍ പരിശോധിച്ച് തുടങ്ങിയതായി യുകെ ഹെല്‍ത്ത് & സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഫലം പോസിറ്റീവായാല്‍ ഈ വ്യക്തിക്ക് മങ്കിപോക്‌സ് ഉണ്ടായിരിക്കാനുള്ള സാധ്യത കൂടുതലാണ്.

സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ജനങ്ങള്‍ മങ്കിപോക്‌സ് ലക്ഷണങ്ങള്‍ പരിശോധിക്കണമെന്ന് യുകെഎച്ച്എസ്എ നാഷണല്‍ ഇന്‍സിഡന്റ് ഡയറക്ടര്‍ ഡോ. സോഫിയാ മക്കി ആവശ്യപ്പെട്ടു. തൊലിപ്പുറത്ത് തടിപ്പുകളും, പൊട്ടലുകളുമാണ് ലക്ഷണങ്ങള്‍.

അടുത്ത ശാരീരിക ബന്ധം പുലര്‍ത്തുന്നവരിലാണ് വൈറസ് പകരുന്നത്. ഇതാണ് ലൈംഗിക ബന്ധം പ്രധാന ആശങ്കയാക്കി മാറ്റുന്നത്.


രോഗം ബാധിച്ച വ്യക്തിയുടെ ബെഡ് ഷീറ്റും, ടവലുകളും വഴിയും, ഇവരുടെ ചുമ, തുമ്മല്‍ എന്നിവ വഴിയും വൈറസ് പകരാം. മങ്കിപോക്‌സ് കേസുകള്‍ ഉയരുമ്പോള്‍ പകരാന്‍ ഇടയാക്കുന്ന പ്രധാന വഴി സെക്‌സ് തന്നെയാണെന്ന് ഡോ. മക്കി വ്യക്തമാക്കി.

രോഗം പിടിപെട്ടതിന് ശേഷം 12 ആഴ്ച ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാനാണ് മങ്കിപോക്‌സ് രോഗികളോട് യുകെഎച്ച്എസ്എ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. രോഗം ബാധിച്ചവരുടെ ശുക്ലത്തില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.

Other News in this category



4malayalees Recommends